Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ പിടഞ്ഞു മരിച്ചു

ഗൊരഖ്പുർ: ജീവൻ രക്ഷിക്കേണ്ട ആസ്​പത്രി ജീവനെടുത്തു. ഓക്സിജൻ കിട്ടാതെ രണ്ടുദിവത്തിനിടെ പിടഞ്ഞുമരിച്ചത് 30 കുട്ടികൾ. അഞ്ചുദിവസത്തിനിടെ മരിച്ചത് 60 പേർ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരിലെ ബാബ രാഘവ് ദാസ് (ബി.ആർ.ഡി.) മെഡിക്കൽ കോളേജ് ആസ്​പത്രിയിലാണ് ഈ ദാരുണസംഭവം നടന്നത്. പണമടയ്ക്കാത്തതിനെത്തുടർന്നാണ് ഓക്സിജൻ വിതരണം വിച്ഛേദിക്കപ്പെട്ടത്. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. നവജാതശിശുക്കളുടെ വാർഡിലും മസ്തിഷ്കവീക്കം സംഭവിച്ചവരുടെ വാർഡിലുമാണ് കൂടുതൽ മരണമുണ്ടായത്. ആസ്​പത്രിയുടെ ഭാഗത്തുനിന്നും ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച ഒമ്പതുപേരും ചൊവ്വാഴ്ച 12 പേരും ബുധനാഴ്ച ഒമ്പതുപേരും മരിച്ചപ്പോൾ, വ്യാഴാഴ്ച 23-ഉം വെള്ളിയാഴ്ച ഏഴും പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. പണമടയ്ക്കാത്തതിനാൽ ഓക്സിജൻ വിതരണം വിച്ഛേദിച്ചതാണ് കാരണമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞു. ലഖ്നൗവിലെ ഒരു സ്വകാര്യസ്ഥാപനമാണ് ആസ്​പത്രിയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം രൂപയാണ് ആസ്​പത്രി ഇവർക്ക് നൽകാനുള്ളത്. എന്നാൽ ഇതിൽ 35 ലക്ഷം രൂപ അടച്ചതായി ആസ്​പത്രി അധികൃതർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും ഓക്സിജൻ വിതരണത്തിൽ തടസ്സം നേരിട്ടതോടെ വാർഡിൽ ബഹളമുണ്ടായി. ഇവിടെയാണ് 30 കുട്ടികൾ മരിച്ചത്. ജൂനിയർ ഡോക്ടർമാർ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും, പൈപ്പ്ലൈനിൽ ഓക്സിജൻ ഇല്ലാതിരുന്നതിനാലാണ് മരണം സംഭവിച്ചതെന്നും വാർഡിലുണ്ടായിരുന്ന സമീർ ചൗധരി എന്നയാൾ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയിൽത്തന്നെ സിലിൻഡറുകളെത്തിച്ച് ഓക്സിജൻ വിതരണം പുനരാരംഭിച്ചെങ്കിലും, വെള്ളിയാഴ്ച രാവിലെയായപ്പോഴേക്കും ഇത് വീണ്ടും തടസ്സപ്പെട്ടു. എന്നാൽ ഓക്സിജന്റെ കുറവല്ല മരണകാരണമെന്നും പൈപ്പ്!ലൈനിലെ പ്രശ്നമാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി പ്രശാന്ത് ത്രിവേദി പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഗൊരഖ്പുരിൽ മസ്തിഷ്കവീക്കം കാരണം ഈ വർഷം മരിച്ചവരുടെ എണ്ണം 114 ആയിട്ടുണ്ട്. മുഖ്യമന്ത്രി ആദിത്യനാഥ് ആസ്​പത്രി സന്ദർശിച്ച് രണ്ടുദിവസത്തിനിടെയാണ് സംഭവം. മസ്തിഷ്കവീക്കം സംബന്ധിച്ചുള്ള മരണങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നതിനിടെ, എം.പി.യായിരിക്കെ ആദിത്യനാഥ് ഇക്കാര്യം പാർലമെന്റിൽ ഒട്ടേറെത്തവണ ഉന്നയിച്ചിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com