Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വളര്‍ച്ചനിരക്ക് കുറയുമെന്ന് സാമ്പത്തിക സര്‍വേ

ന്യൂഡൽഹി:നടപ്പു സാമ്പത്തികവർഷം രാജ്യത്തെ വളർച്ചനിരക്ക് മുമ്പ് പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കുറവായിരിക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. 2017-18 സാമ്പത്തികവർഷത്തിൽ രാജ്യം 6.75-7.5 ശതമാനം വളർച്ചനിരക്കിൽ എത്തുമെന്നായിരുന്നു മുമ്പ് കണക്കാക്കിയിരുന്നത്. രൂപയുടെ മൂല്യവർധന, കാർഷികടം എഴുതിത്തള്ളൽ ജി.എസ്.ടി. നടപ്പാക്കിയതിലെ വെല്ലുവിളികൾ എന്നിവ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പാർലമെന്റിൽ സമർപ്പിച്ച അർധവാർഷിക സർവേ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജനുവരി അവസാനം അവതരിപ്പിച്ച സർവേ റിപ്പോർട്ടിലാണ് 6.75 - 7.5 ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നത്. പ്രധാന കണ്ടെത്തലുകൾ * ധനക്കമ്മി 3.2 ശതമാനമായി കുറയും (കഴിഞ്ഞ സാമ്പത്തികവർഷം 3.5 ശതമാനം) * ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാലുശതമാനത്തിൽത്താഴെയായി തുടരും * നോട്ട് അസാധുവാക്കലിനുശേഷം 5.4 ലക്ഷം പുതിയ നികുതിദായകരുണ്ടായി * സംസ്ഥാനങ്ങളിൽ 2.7 ലക്ഷം കോടി രൂപ കാർഷികകടം എഴുതിത്തള്ളി * കാർഷികകടം എഴുതിത്തള്ളൽ വളർച്ച നിരക്കിന്റെ 0.7 ശതമാനം കുറയ്ക്കും * പൊതുമേഖലാ ബാങ്കുകളെക്കാൾ സ്വകാര്യബാങ്കുകൾക്ക് വായ്പവളർച്ച കൂടി * വീട്ടുവാടക അലവൻസ് പണപ്പെരുപ്പം 40 മുതൽ 100 ശതമാനം വരെ ഉയരാനിടയാക്കും വളർച്ച കൂടാത്തതിനു കാരണങ്ങൾ * കാർഷികവരുമാനം കുറയുന്നു * വായ്പതിരിച്ചടവുകൾ വൈകുന്നു * കാർഷികകടങ്ങൾ എഴുതിത്തള്ളൽ * ജി.എസ്.ടി. നടപ്പാക്കിയത് * നോട്ട് അസാധുവാക്കിയതിനെത്തുടർന്ന് കറൻസി ലഭ്യതയിൽ 20 ശതമാനം കുറവുണ്ടായി. ജൂലായിൽ ക്രയവിക്രയത്തിനുണ്ടായത് 3.5 ലക്ഷം കോടി നോട്ടുകൾ കറൻസികൾ മാത്രം. വളർച്ചനിരക്ക് അനുമാനം കുറച്ചില്ല വളർച്ചനിരക്കിന്റെ കാര്യത്തിൽ നേരത്തേ നടത്തിയ പ്രവചനം തിരുത്തുന്നില്ല. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോയാൽ ലക്ഷ്യം നേടും. ഇല്ലെങ്കിൽ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ വളർച്ച കുറവായിരിക്കും. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോയാൽ 3-4 ശതമാനം മാത്രമാണ് വളർച്ചയുണ്ടാവുക. നോട്ട് അസാധുവാക്കിയതിനെത്തുടർന്ന് വേഗംകുറഞ്ഞ സാമ്പത്തികവളർച്ച സാധാരണനിലയിലായിക്കൊണ്ടിരിക്കുകയാണ്-മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ വ്യാവസായിക ഉത്പാദനം കുറഞ്ഞു ജൂണിൽ രാജ്യത്തെ വ്യാവസായിക ഉത്പാദനം (- 0.1) ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തി. മേയിൽ 2.80 ശതമാനം വളർച്ചയുണ്ടായ സ്ഥാനത്താണിത്. ഖനനം, ഊർജോത്പാദനം തുടങ്ങിയവയുടെ പ്രകടനവും മോശമായിരുന്നു. ഖനനം 0.4 ശതമാനത്തിലേക്കും ഊർജ ഉത്പാദനം 2.1 ശതമാനത്തിലേക്കുമാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ ജൂണിൽ ഇത് യഥാക്രമം 10.2 ശതമാനവും 9.8 ശതമാനവുമായിരുന്നു. ഈ സാമ്പത്തികവർഷം ആദ്യമായാണ് വ്യാവസായിക ഉത്പാദനത്തിൽ ഇത്രയധികം കുറവുണ്ടാകുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com