Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു

സിക്കിം: ഇന്ത്യ-ചൈന തർക്കം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ സിക്കിം, അരുണാചൽ മേഖലകളിലെ 1400 കിലോമീറ്റർഭാഗത്ത് ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. അതീവജാഗ്രത പാലിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തിയിലെ സ്ഥിതിഗതികളുടെ വിശദമായ വിലയിരുത്തലിനുശേഷമാണ് നടപടി. വടക്ക് കിഴക്കൻ മേഖലയിലെ വ്യോമസേനാ യൂണിറ്റുകളോടും സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സേനാവിന്യാസത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, എട്ട് ആഴ്ചയായി സംഘർഷം നിലനിൽക്കുന്ന ഡോക് ലാമിൽ സൈനികരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. 350 -ഓളം സൈനികരാണ് ഈ ഭാഗത്തുള്ളത്. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മറ്റും സൈനികരെ 9000 അടിവരെ ഉയരത്തിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com