Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ലോക ആന ദിനത്തില്‍ ആനയെക്കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവ്

റാഞ്ചി: 15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാൻ ലോക ആനദിനത്തിൽ സർക്കാർ ഉത്തരവ്. ആനയെമയക്ക് വെടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് ആനയെക്കൊല്ലാനുള്ള തീരുമാനമെടുത്തതെന്ന് ജാർഖണ്ഡ് ചീഫ് ഫോറസ്റ്റ് ഓഫീസർ എൽ ആർ സിങ് അറിയിച്ചു. ആനയെ വെടിവെച്ച് കൊല്ലാനായി പ്രസിദ്ധ ഷൂട്ടർ നവാബ് ഷഫാത്ത്അലിഖാനെ നിയോഗിച്ചു. മാർച്ച് മാസത്തിൽ ബിഹാറിലെ 4 പേരെ ചവിട്ടിക്കൊന്ന ആന അതിർത്തി കടന്ന് ജാർഖണ്ഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ജാർഖണ്ഡിലെത്തിയ ആനയുടെ ആക്രമണത്തിൽ 11പേരാണ്കൊല്ലപ്പെട്ടത്. സാഹിബ് ഗഞ്ച് ജില്ലയിലെ കിഴക്കാംതൂക്കായ പ്രദേശങ്ങൾ മൂലം മയക്ക് വെടിവെക്കാൻ സാധിക്കുന്നില്ലെന്നും അതിനാലാണ് ആനയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടതെന്നും എൽആർ സിങ് ന്യായീകരിക്കുന്നു. 15 അടി ദൂരം മാത്രമാണ് ഈ പ്രദേശത്തിന്റെ ദൃശ്യത. അതുകൊണ്ട് തന്നെ മയക്കു വെടിവെക്കുക എന്നത് അസാധ്യമാണ്. ഇതുവരെ ഒരുപാട് മനുഷ്യരെ ആന കൊന്നു. നാല് ദിവസത്തിനിടെ 2 പേരാണ് മരിച്ചത്. 24മണിക്കൂറോളം തുടർച്ചയായി പ്രവർത്തിച്ചിട്ടും മയക്ക്വെടിവെക്കാനായില്ല മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് വെടിവെച്ച് കൊല്ലുന്നത് അദ്ദേഹം പറയുന്നു. കൂട്ടം തെറ്റിയ ആന തിരികെ കാട്ടിലേക്ക് പോവാൻ കഴിയാതെ വന്നതോടെയാണ് ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നത്. പഹാരിയ ആദിവാസി വിഭാഗമാണ് ഇവിടങ്ങളിൽ താമസിക്കുന്നതെന്നതു കൊണ്ട് തന്നെ കൊല്ലപ്പെട്ട 11പേരിൽ ഒമ്പതും പഹാരിയ വിഭാഗത്തിൽ പെട്ടവരാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്രരായ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ് പഹാരിയകൾ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com