Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കശ്മീരില്‍ സൈനികർക്കൊപ്പം ഇനി യന്ത്രമനുഷ്യരും

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരരെ നേരിടാൻ യന്ത്രമനുഷ്യരും വരുന്നു. തദ്ദേശീയമായി നിർമിക്കുന്ന ഈ റോബോട്ടുകൾ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലങ്ങളിൽ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനും സൈനികരെ സഹായിക്കാനുംശേഷിയുള്ളവയായിരിക്കും. 544 റോബോട്ടുകൾ നിർമിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതി രൂപരേഖയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള തുടക്കമാണിതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. വനപ്രദേശങ്ങളിൽനിന്ന് നഗരങ്ങളിലേയ്ക്കടക്കം ഭീകരപ്രവർത്തനങ്ങളുടെ മേഖല വികസിച്ച സാഹചര്യത്തിലാണ് നീരീക്ഷണത്തിനും സുരക്ഷയ്ക്കും സൈന്യത്തെ സഹായിക്കുന്നതിന് റോബോട്ടുകളുടെ സഹായം തേടുന്നത്. പ്രധാനമായും രാഷ്ട്രീയ റൈഫിൾസിനാണ് റോബോട്ടുകളുടെ സഹായം കൂടുതലായി ഉപയോഗപ്പെടുത്താനാവുക. ഭീകര സ്വാധീനമുള്ള മേഖലകളിൽ സൈന്യം നേരിട്ട് ഇടപെടുന്നതിനു മുൻപുതന്നെ സാഹചര്യങ്ങളെക്കുറിച്ച് തൽസമയം വിവരങ്ങൾ നൽകുന്നതിന് ഈ റോബോട്ടുകളെ ഉപയോഗിക്കാനാവും. ഇരുനൂറ് മീറ്റർ ദൂരത്തുവെച്ചുതന്നെ നിയന്ത്രിക്കാനും വിവരങ്ങൾ കൈമാറാനും സാധിക്കുന്ന റോബോട്ടുകളിൽ കാമറകളും പ്രസരണ സംവിധാനങ്ങളുമുണ്ടാകും. ഏറ്റുമുട്ടലുകൾ നടക്കുമ്പോൾ സൈനികർക്ക് ആവശ്യമായ അയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചു നൽകുന്നതിനും ഇവയെ ഉപയോഗിക്കാനാവും. ഇന്ത്യൻ നിർമാതാക്കളുമായിമാത്രമായിരിക്കും റോബോട്ടിന്റെ നിർമാണത്തിനാവശ്യമായ കരാറുകളിൽ ഏർപ്പെടുക. റിമോട്ട് കൺട്രോൾ ഉപയോഗിച്ച്പ്രവർത്തിപ്പിക്കാനാകുന്ന ദക്ഷ് എന്ന വാഹനം സൈന്യം ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്. സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. 20 കിലോഗ്രാം വരെ വഹിക്കാനും പടിക്കെട്ടുകൾ കയറാനും സാധിക്കുന്നതാണ് ഇത്. മൂന്നു മണിക്കൂർ വരെ ബാറ്ററിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ദക്ഷ്500 മീറ്റർ ദൂനിന്നുവരെ പ്രവർത്തിപ്പിക്കാൻ കഴിയും. ഡിഫൻസൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ആണ് ഇത് രൂപകൽപന ചെയ്തത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com