Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആധാര്‍ നമ്പറില്ല, ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം തിരിച്ചയച്ചു

ന്യൂഡൽഹി: ആധാർ നമ്പർ നൽകാത്തതിനാൽ ജെഎൻയു വിദ്യാർഥിനിയും ആക്ടിവിസ്റ്റുമായ ഷെഹ്ലാ റാഷിദിന്റെ പ്രബന്ധം സർവ്വകലാശാല തിരിച്ചയച്ചു. ട്വിറ്ററിലൂടെയാണ് ഷെഹ്ലാഇക്കാര്യം അറിയിച്ചത്. തനിക്ക് ആധാർ നമ്പറില്ലെന്നും നമ്പർ രേഖപ്പെടുത്താത്തതിനാൽ ജെഎൻയു ഭരണസമിതി തന്റെ എംഫിൽ ഡിസ്സർട്ടേഷൻ തിരിച്ചയച്ചെന്നുമാണ് ഷെഹ്ല ട്വിറ്ററിൽ കുറിച്ചത്. ആധാർ നമ്പർ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നില്ല. അതു കൊണ്ട് തന്നെ ഞാൻ ആധാർ എടുത്തിട്ടുമില്ല. ഒരു ദിവസം സർവകലാശാലകേന്ദ്രത്തിൽ നിന്ന് എനിക്ക് വിളി വന്നു. ആധാർ നമ്പർ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രബന്ധം തിരിച്ചയയ്ക്കുകയാണെന്നായിരുന്നു അധികൃതർ നൽകിയ മറുപടി,ഷെഹ്ല കൂട്ടിച്ചേർത്തു . എന്നാൽ സർവകലാശാല അധികൃതർ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമേ ആധാർ നിർബന്ധമാക്കിയിട്ടുള്ളൂ. ഡിസ്സർട്ടേഷൻ സമർപ്പിക്കാൻ ആധാർ ആവശ്യഘടകമാണെന്ന് സർവ്വകലാശാല ചട്ടങ്ങളിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല,സർവകലാശാല പ്രൊഫസർ കമൽ മിത്ര ഷിനോയ് പറയുന്നു. അതേസമയം ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കുലർ ഏപ്രിൽ 20ന് സർവകലാശാല പുറത്തിറക്കിയെന്നാണ്അധികൃതരുടെ വിശദീകരണം. തന്റെ പ്രബന്ധം വിദ്വേഷ പ്രസംഗ ശൈലികളെ കുറിച്ചാണെന്നും ഇതാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നുമാണ് ഷഹ്ലാറഷീദിന്റെ വാദം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com