Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പിസി ജോര്‍ജിനെതിരെ കേസെടുക്കും

തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് പി.സി ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിർദ്ദേശം നൽകിയത്. അക്രമിക്കപ്പെട്ട നടിയ്ക്കെതിരായി പി.സി ജോർജ് നടത്തിയ പരാമർശത്തിനെതിരായി കടുത്ത വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വിഷയം സംബന്ധിച്ച് വനിതാ കമ്മീഷൻ നിയമോപദേശം തേടിയിരുന്നു. പി.സി ജോർജിന്റെ പരാമർശം സ്ത്രീത്വത്തിന് അപമാനമാണെന്നും സ്ത്രീയുടെ അഭിമാനവും അന്തസും ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ളതാണെന്നും പിസി ജോർജിനെതിരെ കേസെടുക്കാമെന്നുമായിരുന്നു വനിതാ കമ്മീഷന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് പി.സി ജോർജിനെതിരായി കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ നിർദ്ദേശം നൽകിയത്. പിസി ജോർജിന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സ്പീക്കർക്ക് കത്ത് നൽകും. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയതെന്നും അവർ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പി.സി. ജോർജ് ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും കേസിൽ പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com