Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ലഖ്നൗ: ബറേലിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. ദിയോറാനിയയിലെ ജഹാംഗീർ ഗ്രാമത്തിലാണ് സംഭവം. 19ഉം 17 ഉം പ്രായമുള്ള പെൺകുട്ടികളാണ് ആക്രമണത്തിനിരയായത്. വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഇവർ. പെൺകുട്ടികളുടെ കരച്ചിൽ കേട്ട് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടുകാർ സംഭവം അറിയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുതിർന്ന പെൺകുട്ടിക്ക് 95 ശതമാനവും ഇളയകുട്ടിക്ക് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. "ഞാനും എന്റെ സഹോദരിയും കിടന്നുറങ്ങുകയായിരുന്നു. രണ്ടുമണിയോടെ ആരോ ഞങ്ങൾക്കു മേൽ പെട്രോളോഴിക്കുകയും തീകൊളുത്തുകയുമായിരുന്നു"- ഇളയ പെൺകുട്ടി വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. കുടുംബവുമായി ആർക്കും ശത്രുതയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ കുറച്ചുമാസങ്ങളായി ചില ആൺകുട്ടികൾ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി ഇളയ പെൺകുട്ടി പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com