Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അതിരപ്പിള്ളി സമവായത്തിലൂടെ നടപ്പാക്കാം- ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിനു പിന്നാലെ പ്രതിപക്ഷത്തും അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തി. പദ്ധതി നടപ്പാക്കേണ്ടത് സമവായ ചർച്ചകളിലൂടെ ആകണമെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചർച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദ് വൈദ്യുതമന്ത്രിയുമായിരുന്ന കഴിഞ്ഞ സർക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതിഅങ്ങേയറ്റം ഗുണകരമാണെന്നാാണ് അന്ന് കത്തിൽ സൂചിപ്പിച്ചിരുന്നത്. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ യു ഡി എഫിന്റെ നിലപാടിൽ വ്യത്യാസം വരുന്നത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനെ തുടർന്നാണ്. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി സഭയെ അറിയിച്ചപ്പോൾ തന്നെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് സി പി ഐ രംഗത്തെത്തിയിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com