Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സുനിയെ കുറിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന് ബെഹ്റ

കൊച്ചി: പൾസർ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നൽകിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിശദാംശങ്ങൾ കോടതിയെ അറിയിക്കുമെന്നും ബെഹ്റ അറിയിച്ചു.കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അഭിപ്രായം പറഞ്ഞാൽ കോടതിയലക്ഷ്യമാവുമെന്നും അതിനാൽ വിവരങ്ങൾ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ പറഞ്ഞു. എപ്പോഴാണ് പരാതി നൽകിയതെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതിയെ അറിയിക്കും.അന്വേഷണം പുരോഗമിക്കുന്നതിനാൽ നിലവിൽ യാതൊന്നും വെളിപ്പെടുത്താൻ സാധിക്കില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ പരാമർശങ്ങളുണ്ടായിരുന്നു. പൾസർ സുനി തന്നെ വിളിച്ചകാര്യം അന്നു തന്നെ ബെഹ്റയുടെ പേഴ്സണൽ നമ്പർ വഴി കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നത്. ദിലീപ് പരാതിപ്പെടാൻ വൈകിയെന്നായിരുന്നു ആരോപണം. ദിലീപിന്റെ അവകാശവാദം ശരിവെക്കുന്ന തരത്തിലുള്ളതാണ് ബെഹ്റയുടെ ഇന്നത്തെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജി അടുത്ത വെള്ളിയാഴ്ചയാണ് വിശദമായി വാദം കേൾക്കുന്നത്. എഡിജിപി സന്ധ്യയുൾപ്പെടെയുള്ളവർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com