Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അമേരിക്കയില്‍ ഗവര്‍ണറാകാൻ പതിനാറുകാരനും

ഷിക്കാഗോ: അമേരിക്കൻ സംസ്ഥാനമായ കൻസാസിന്റെ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരം ഇക്കുറി അമേരിക്ക മുഴുവൻ ഉറ്റുനോക്കുകയാണ്. അതിന് കാരണം ഒരു സ്ഥാനാർഥിയുടെ പ്രായമാണ്.സ്ഥാനാർഥിയുടെ പേര് -ജാക്ക് ബെർഗിൻസൺ. പ്രായം പതിനാറു വയസ്സ്. ഹൈസ്കൂൾ വിദ്യാർഥിയാണ്ജാക്ക്. ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ കൻസാസ് പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞടുപ്പിൽ മത്സരിക്കാൻ ജാക്കിന് സാധിച്ചത്. എ ബി സി നെറ്റ് വർക്കിലെ ഹാസ്യപരിപാടിയായ ജിമ്മി കിമ്മെൽ ലൈവ് എന്ന പരിപാടിയിൽ ഇക്കഴിഞ്ഞ ദിവസം ജാക്ക് പങ്കെടുത്തിരുന്നു. "കുട്ടികൾക്ക് രാഷ്ട്രീയത്തിൽ ഇടപെടാൻ അവസരം ലഭിക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്"- പരിപാടിയിൽ ജാക്ക് പറഞ്ഞു. എന്നാൽ തിരഞ്ഞടുപ്പിൽവോട്ടു രേഖപ്പെടുത്താനുള്ള പ്രായം പോലും ജാക്കിനില്ലെന്നതാണ് മറ്റൊരു വസ്തുത. ജാക്ക് മാത്രമല്ല, സഹപാഠിയായ അലെക്സാണ്ടർ ക്ലിനെയും മത്സരരംഗത്തുണ്ട്. ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്കാണ് അലെക്സാണ്ടറിന്റെ മത്സരം. അമേരിക്കയിലെ മറ്റ് സ്റ്റേറ്റുകളിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനമായമിസൗറിയിൽ 30 വയസ്സ് പൂർത്തിയായെങ്കിൽ മാത്രമേ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. ഡമോക്രാറ്റിക് സ്ഥാനാർഥിയായാണ് ജാക്കിന്റെ മത്സരം. അധ്യാപകർക്ക് ശമ്പളവർധനയും കൻസാസിന്റെ ആരോഗ്യസംരക്ഷണ രീതിയിൽ മാറ്റം വരുത്തുമെന്നുമാണ് ജാക്കിന്റെ വാഗ്ദാനങ്ങൾ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com