Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇതുവരെ മരിച്ചത് 63പേർ; 2 പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഓക്സിജൻ സിലണ്ടർ നല്‍കിയില്ല

ലഖ്നൗ: ഓക്സിജൻ ലഭിക്കാതെ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 63 കുട്ടികൾ കൊല്ലപ്പെട്ട സംഭവം അധികൃതരുടെ അനാസ്ഥ മൂലമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ട് ഓഗസ്റ്റ് മൂന്നിനും എട്ടിനും ആശുപത്രിഅധികൃതർ എഴുതിയ കത്തുകൾ എഎൻഐ വാർത്താ ഏജൻസിയാണ് പുറത്ത് വിട്ടത്. അഞ്ച് ദിവസത്തിനിടെ 63 പേരാണ് ഗോരഖ്പുരിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്. നവജാത ശിശുക്കളടക്കം 33 കുട്ടികളാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം മരിച്ചത്. ഇന്ന് രാവിലെയും മൂന്ന്കുട്ടികൾ മരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരിലെ ബാബ രാഘവ് ദാസ് (ബി.ആർ.ഡി.) മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഈ ദാരുണസംഭവം നടന്നത്. പണമടയ്ക്കാത്തതിനെത്തുടർന്നാണ് ഓക്സിജൻ വിതരണം വിച്ഛേദിക്കപ്പെട്ടതെന്നാണ് ന്യായീകരണം. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. നവജാതശിശുക്കളുടെ വാർഡിലും മസ്തിഷ്കവീക്കം സംഭവിച്ചവരുടെ വാർഡിലുമാണ് കൂടുതൽ മരണമുണ്ടായത്. തിങ്കളാഴ്ച ഒമ്പതുപേരും ചൊവ്വാഴ്ച 12 പേരും ബുധനാഴ്ച ഒമ്പതുപേരും മരിച്ചപ്പോൾ, വ്യാഴാഴ്ച 23-ഉം വെള്ളിയാഴ്ച ഏഴും പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടടുക്കുമ്പോൾ മൂന്നു പേരാണ് മരിച്ചത്. പണമടയ്ക്കാത്തതിനാൽ ഓക്സിജൻ വിതരണം വിച്ഛേദിച്ചതാണ് കാരണമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞിരുന്നു. ലഖ്നൗവിലെ ഒരു സ്വകാര്യസ്ഥാപനമാണ് ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം രൂപയാണ് ആശുപത്രി ഇവർക്ക് നൽകാനുള്ളത്. എന്നാൽ ഇതിൽ 35 ലക്ഷം രൂപ അടച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. മാത്രമല്ല സിലിണ്ടറുകൾ ആവശ്യപ്പെട്ട് കത്തുകളയച്ചിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും ഓക്സിജൻ വിതരണത്തിൽ തടസ്സം നേരിട്ടതോടെ വാർഡിൽ ബഹളമുണ്ടായി. ഇവിടെയാണ് 30 കുട്ടികൾ മരിച്ചത്. ജൂനിയർ ഡോക്ടർമാർ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും, പൈപ്പ്ലൈനിൽ ഓക്സിജൻ ഇല്ലാതിരുന്നതിനാലാണ് മരണം സംഭവിച്ചതെന്നും വാർഡിലുണ്ടായിരുന്ന സമീർ ചൗധരി എന്നയാൾ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയിൽത്തന്നെ സിലിൻഡറുകളെത്തിച്ച് ഓക്സിജൻ വിതരണം പുനരാരംഭിച്ചെങ്കിലും, വെള്ളിയാഴ്ച രാവിലെയായപ്പോഴേക്കും ഇത് വീണ്ടും തടസ്സപ്പെട്ടു. എന്നാൽ ഓക്സിജന്റെ കുറവല്ല മരണകാരണമെന്നും പൈപ്പ്!ലൈനിലെ പ്രശ്നമാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി പ്രശാന്ത് ത്രിവേദി പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഗൊരഖ്പുരിൽ മസ്തിഷ്കവീക്കം കാരണം ഈ വർഷം മരിച്ചവരുടെ എണ്ണം 114 ആയിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com