Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണമെന്ന് മുസ്ലിം വനിതാ ലോ ബോര്‍ഡ്

ന്യൂഡൽഹി: മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓൾ ഇന്ത്യ മുസ്ലിം വുമൺ പേഴ്സണൽ ലോ ബോർഡ് അധ്യക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം വിവാഹ ഉടമ്പടിയുടെ മാതൃക പ്രധാനമന്ത്രിയ്ക്ക് കൈമാറുകയും ഇത് എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആധികാരികത ഉറപ്പുവരുത്തുന്നതിന് വിവാഹ ഉടമ്പടി ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോർഡ് അധ്യക്ഷ ഷൈസ്ത അംബർ പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി താൽപര്യം പ്രകടിപ്പിച്ചതായും എത്രയും പെട്ടെന്ന് ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. മുത്തലാഖുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വിവാഹ ഉടമ്പടിയിൽ മുത്തലാഖ് അനുവദിക്കാനാവില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്താവുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിവാഹസമയത്ത് സ്ത്രീകൾ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തുവുന്നതാണെമന്ന് മുസ്ലിം ലോ ബോർഡും നിലപാട് സ്വീകരിച്ചിരുന്നു. ഒരുപാട് കാലമായി വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ ആവശ്യപ്പെട്ടവരികയാണ്. ഇതിനായി വിവാഹ ഉടമ്പടിയുടെ ഒരു മാതൃകയും തയ്യാറാക്കിയിരുന്നു. എന്നാൽ മുൻ കോൺഗ്രസ് സർക്കാർ ഇത് നടപ്പിൽവരുത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ആധാർ കാർഡുമായി ഇതിനെ ബന്ധപ്പെടുത്തുന്നതിലൂടെ വരനും വധുവും ഔദ്യോഗികമായ വ്യവസ്ഥയുടെ ഭാഗമാകുമെന്നും ഷൈസ്ത അംബർ പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com