Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഓക്സിജൻ ലഭിക്കാതെ മരിച്ചത് ഏഴ് കുട്ടികൾ മാത്രമെന്ന് സർക്കാർ

ഗോരഖ്പുർ:ഓക്സിജൻ ലഭിക്കാതെ മരിച്ചത് വെറും ഏഴുകുട്ടികൾ മാത്രമാണെന്നും ഓക്സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവല്ല മറ്റ് കുട്ടികളുടെ മരണകാരണമെന്നുമുള്ള ന്യായീകരണവുമായി യുപി സർക്കാർ. ഉത്തർപ്രദേശിലെ ഖോരഖ്പുരിൽ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ബാബാ രാഘവ് ദാസ് മെഡിക്കൽകോളേജിലാണ് ദാരുണ സംഭവം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 63 പേരാണ് ഇവിടെമരിച്ചത്. മരിച്ചതിലധികവും കുട്ടികളാണ്. മരണ കാരണം ഓക്സിജൻ വിതരണക്കുറവിലെ തകരാറാണെന്നായിരുന്നു ആശുപത്രി അധികൃതർ ആദ്യം നൽകിയ വിശദീകരണം. എന്നാൽ ഇതിനെയെല്ലാം പൂർണ്ണമായി തള്ളിക്കൊണ്ട് വെറും 7 കുട്ടികൾ മാത്രമേ മരിച്ചിട്ടുള്ളുവെന്നും ഓക്സിജന്റെ ലഭ്യതക്കുറവല്ല മറ്റുള്ളവരുടെ മരണകാരണമെന്നുമുള്ള വിശദീകരണവുമായി ജില്ലാ മജിസ്ട്രേറ്റ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഓക്സിജൻ പൈപ്പ്ലൈന്റെ ചുമതല വഹിക്കുന്നയാൽ ഓഗസ്റ്റ് 10ന് അധികൃതർക്ക് കത്തയച്ചിരുന്നു. വിതരണത്തിനുള്ള ഓക്സിജൻ ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുമെന്നും ഭീതിതമാം വിധം ഓക്സിജൻ അളവ് ആശുപത്രിയിൽ കുറഞ്ഞിട്ടുണ്ടെന്നുമായിരുന്നു 10ാം തീയതി നൽകിയകത്തിൽ എഴുതിയിരുന്നത്. അന്നേ ദിവസമാണ് 23 ഓളം കുട്ടികൾ ആശുപത്രിയിൽ മരണപ്പെട്ടത്. യുപി മുഖ്യമന്ത്രി ആശുപത്രി സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഓക്സിജൻ കിട്ടാതെ മരിച്ചതെന്നതിനാൽ തന്നെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ ഓക്സിജൻ ലഭ്യതക്കുറവ് ആശുപത്രിയിലുണ്ടെന്ന വിവരം അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ലെന്നാണ് ആരോഗ്യമന്ത്രി സിദ്ദാർഥ് നാഥ് സിങ് പറയുന്നത്. ഹൃദയഭേദകമായ സംഭവം, കുട്ടികളുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു, സർക്കാറിന്റെ അനാസ്ഥയാണ് ഈ ദുരന്തത്തിന് ഇടവരുത്തിയത്, ഗുലാം നബി ആസാദ് പ്രതികരിച്ചു.മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹങ്ങളെല്ലാം കുടുംബാംഗങ്ങൾക്ക് വിട്ടു കൊടുത്തുവെന്നും മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പോലും നടത്താതെയാണ് മൃതദേഹം വിട്ടു കൊടുത്തതെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com