Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ നിര്‍ബ്ബന്ധമാക്കുന്നു

ന്യൂഡൽഹി: സി.ബി.എസ്.ഇ. അംഗീകാരമുള്ള സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി. (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) അംഗീകാരമുള്ള പാഠപുസ്തകങ്ങൾ പഠിപ്പിക്കണമെന്ന നിർദേശം കർശനമാക്കാൻ നീക്കം. 19,390 അഫിലിയേറ്റഡ് സ്കൂളുകളിൽ രണ്ടായിരത്തോളം സ്കൂളുകൾ മാത്രമാണ് പാഠപുസ്തകങ്ങൾ വാങ്ങിയതെന്ന് എൻ.സി.ഇ.ആർ.ടി. വൃത്തങ്ങൾ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഉത്തരവ് കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി 2018-19 ലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഓർഡർ സ്കൂളുകളിൽനിന്ന് എൻ.സി.ഇ.ആർ.ടി. സ്വീകരിച്ചുതുടങ്ങി. സെപ്റ്റംബർ എട്ടുവരെ ഓർഡർ സ്വീകരിക്കും. എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾക്ക് 30 മുതൽ 180 രൂപ വരെയാണ് വില. ഭൂരിഭാഗം പുസ്തകങ്ങളും 50 രൂപയ്ക്ക് ലഭിക്കും. എന്നാൽ സ്വകാര്യ പ്രസാധകരുടെ പല പുസ്തകങ്ങൾക്കും 300 രൂപയോളമാണ് വില. സ്കൂളുകൾക്ക് വരുന്ന അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾക്കുള്ള ഓർഡർ www.ncertbooks.ncert.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് നൽകാവുന്നതാണ്. മുഴുവൻ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിക്കാനാണ് നേരത്തെതന്നെ ഓർഡർ സ്വീകരിക്കുന്നതെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. എൻ.സി.ഇി.ആർ.ടി.യുടെ പാനലിലുള്ള 680 പുസ്തകവിൽപ്പനക്കാർവഴിയും പാഠപുസ്തകങ്ങൾ ലഭ്യമാക്കും. കേരളത്തിൽ പകുതിയോളം സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ന്യൂഡൽഹി: സംസ്ഥാനത്ത് 1380 അഫിലിയേറ്റഡ് സ്കൂളുകളിൽ പകുതിയോളം സ്കൂളുകളിലും എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. നടപ്പുവർഷം എൻ.സി.ഇ.ആർ.ടി.യുടെ പാഠപുസ്തകങ്ങൾ വാങ്ങണമെന്ന നിർദേശം കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്കൂളുകൾക്ക് ലഭിച്ചത്. ഇതിനകം പല സ്കൂളുകളും സ്വകാര്യ പ്രസാധകരിൽനിന്ന് പാഠപുസ്തകങ്ങൾ വാങ്ങിയിരുന്നു. സമയത്ത് പുസ്തകങ്ങൾ വിതരണം ചെയ്യാൻ എൻ.സി.ഇ.ആർ.ടി.ക്ക് കഴിയുമോയെന്ന ആശങ്കയും മാനേജ്മെന്റുകൾക്ക് ഉണ്ടായിരുന്നു. ഇത്തവണ നേരത്തെതന്നെ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതിനാൽ കേരളത്തിലെ മുഴുവൻ സ്കൂളുകളും എൻ.സി.ഇ.ആർ.ടി.യുടെ പാഠപുസ്തകങ്ങൾ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com