Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സൗഹൃദം കോടതിക്കകത്തും പുറത്തും

കൊച്ചി: അഡ്വ. വി. ഭാസ്കര മേനോനെ ഭാസി എന്നാണ് ഹൈക്കോടതിയിലെ അഭിഭാഷകസുഹൃത്തുക്കൾ വിളിച്ചിരുന്നത്. ഏത് തിരക്കിട്ട നിമിഷത്തിലും കോടതിക്കകത്തും പുറത്തും സുഹൃത്തുക്കളെ കാണുമ്പോൾ കുശലം പറയാൻ അദ്ദേഹം സമയം കണ്ടെത്തി. വർഷങ്ങൾക്ക് മുമ്പ് തുറന്ന കോടതിയിൽ വന്ന് ഒരു കേസുവാദത്തിനിടയിൽ ജസ്റ്റിസ് വർഗീസ് കള്ളിയത്ത് ചോദിച്ചു - മിസ്റ്റർ മേനോൻ, താങ്കൾ മാതൃഭൂമിയുടെ പ്രസാധകനും പ്രിന്ററുമല്ലേ. രാത്രി താങ്കളുടെ സാന്നിധ്യം പത്രമാഫീസിൽ അനിവാര്യമാണോ? പ്രിന്റിങ്ങ് കഴിയുന്നത് വരെ ഓഫീസിൽ ഇരിക്കണോ? - ജസ്റ്റിസ് വളരെ നിഷ്കളങ്കമായി ചോദിച്ചതാണ്. അദ്ദേഹത്തിന്റെ മുഖഭാവം അത് വ്യക്തമാക്കിയിരുന്നു. കോടതിമുറിയിൽ അപ്പോൾ ചിരി മുഴങ്ങി. അഡ്വ. ഭാസ്കര മേനോൻ ഇങ്ങനെ മറുപടി നൽകി. ഉത്തരവാദപ്പെട്ട ജോലി തന്നെ. പക്ഷേ, രാത്രി ഉറക്കം ഒഴിഞ്ഞ് ഇരിക്കേണ്ട ആവശ്യമില്ല. കാര്യങ്ങൾ നോക്കാൻ പത്രാധിപസമിതിയുണ്ട്. ആശ്വാസത്തോടെ ജസ്റ്റിസ് കള്ളിയത്ത് ചിരിച്ചു. ഞാൻ വിചാരിച്ചു രാത്രിയും ഭാരിച്ച ജോലിയുണ്ടാകുമെന്ന് എല്ലാ വാർത്തയും വായിച്ചു നോക്കേണ്ടിവരുമെന്ന് ജസ്റ്റിസ് പ്രതീക്ഷിച്ചു. സീനിയർ വക്കീലായാലും ജൂനിയർ ആയാലും സൗഹൃദം നിലനിർത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. യുവ അഭിഭാഷകർ അദ്ദേഹത്തെ ഭാസിച്ചേട്ടൻ എന്ന് വിളിച്ചു. ഗവണ്മെന്റ് പ്ളീഡറായി സേവനം അനുഷ്ഠിച്ച കാലത്ത് പഴയ അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ കുടുസ്സായ മുറിയിൽ അദ്ദേഹവും സിറിയക് ജോസഫ് (പിന്നീട് സുപ്രീംകോടതി ജഡ്ജി), ടി.കെ. ചന്ദ്രശേഖർ ദാസ് (പിന്നീട് ഹൈക്കോടതി ജഡ്ജി), മുസ്തഫ കനി റാവുത്തർ എന്നിവരും ഒന്നിച്ചിരുന്നു. രാവിലെയും വൈകീട്ടും കേസിന് നിർദേശങ്ങൾ നൽകാൻ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെകൊണ്ട് മുറി നിറഞ്ഞിരുന്നു. എത്ര തിരക്കിലും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സത്യവാങ്മൂലങ്ങൾ തയ്യാറാക്കാൻ ഭാസ്കര മേനോൻ പ്രത്യേക ശ്രദ്ധ ചെലുത്തി. ഒരിക്കൽ തിരക്കൊഴിഞ്ഞ സമയത്ത് ആ മുറിയിൽ ഇരുന്ന് സംസാരിച്ചപ്പോൾ അദ്ദേഹം ഓർമിച്ചു. ഈ കുടുസ്സ് മുറിയിൽ വി. ബാലകൃഷ്ണ ഏറാടി ഗവണ്മെന്റ് പ്ളീഡറായിരുന്നപ്പോൾ ഒരു സംഭവം നടന്നു. ഏറാടി പിന്നീട് ഹൈക്കോടതി ജഡ്ജിയും ചീഫ് ജസ്റ്റിസും സുപ്രീംകോടതി ജഡ്ജിയുമായി. പൊതുമരാമത്ത് വകുപ്പിന്റെ കേസുകൾ ആയിരുന്നു ഏറാടി ഗവ. പ്ളീഡറായിരുന്നപ്പോൾ കൈകാര്യം ചെയ്തിരുന്നത്. അപ്പോഴാണ് കേസ് ഫയലുമായി തിരുവനന്തപുരത്തുനിന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എത്തിയത്. ഏറാടി അസ്വസ്ഥനായി കാണപ്പെട്ടു. കാരണം മുറിയിൽ പൈപ്പ് ഉണങ്ങി പോയിരുന്നു. ഒരു തുള്ളിവെള്ളംപോലുമില്ല. അദ്ദേഹം ചീഫ് എൻജിനീയറോട് പറഞ്ഞു. ഈ പൈപ്പ് നന്നാക്കി വെള്ളം ലഭ്യമാക്കൂ. എന്നിട്ട് മതി കേസും ഫയലുമൊക്കെ. ചീഫ് എൻജിനീയർ അര മണിക്കൂറിനുള്ളിൽ ആരുടെയോ സഹായം തേടി പൈപ്പ് നന്നാക്കി വെള്ളം എത്തിച്ചു. അപ്പോഴേക്കും ഏറാടി കോടതിയിലേക്ക് പോയ്ക്കഴിഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്കാണ് തിരിച്ചെത്തിയത്. മുൻ അഡ്വക്കേറ്റ് ജനറൽ ഇ.കെ. ശിവശങ്കപ്പണിക്കർ ഭാസ്കര മേനോന് ഗുരുതുല്യനായിരുന്നു. ഒരിക്കൽ മാതൃഭൂമിക്ക് എതിരെ ഒരു വക്കിൽ നോട്ടീസ് അയക്കാൻ കോട്ടയത്തെ ഒരു പ്രമുഖ ബിസിനസുകാരൻ ശിവങ്കരപ്പണിക്കരെ സമീപിച്ചു. അദ്ദേഹം പറഞ്ഞു - ക്ഷമിക്കണം, ഭാസി മാതൃഭൂമി ഡയറക്ടറാണ്. അതുകൊണ്ട് എന്നെ ഒഴിവാക്കൂ. കേസും വഴക്കുമായി നടന്നിട്ട് കാര്യമില്ലെന്ന് അഡ്വ. പണിക്കർ കക്ഷിയെ ഉപദേശിച്ചു. ഭാസിയെ വിളിച്ച് പ്രശ്നം അപ്പോൾ തന്നെ പരിഹരിച്ചു. ജഡ്ജിമാരുമായി വളരെ അടുത്ത ബന്ധം വി. ഭാസ്കര മേനോന് ഉണ്ടായിരുന്നു. ജസ്റ്റിസ് കെ.പി. രാധാകൃഷ്ണ മേനോൻ അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്നു. കൊച്ചിയിലെ നിരവധി സാമൂഹിക സംഘടനകളുമായി ഇരുവരും ബന്ധപ്പെട്ടിരുന്നു. അഭിഭാഷകനായി പ്രവർത്തിച്ച ആദ്യനാളുകളിൽ ഭാസ്കര മേനോൻ മാതൃഭൂമിയുടെ ഹൈക്കോടതി ലേഖകനായും കുറച്ചുകാലം സേവനം അനുഷ്ഠിച്ചിരുന്നു. പ്രോസിക്യൂട്ടറായി ഹൈക്കോടതിയിൽ സേവനം അനുഷ്ഠിച്ചപ്പോൾ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ സർക്കാരിനു വേണ്ടി ഹാജരായി വിജയിച്ചിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com