Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മാതൃഭൂമി ഡയറക്ടര്‍ അഡ്വ. വി. ഭാസ്‌കരമേനോന്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ഡയറക്ടറും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ വി. ഭാസ്കരമേനോൻ (79) അന്തരിച്ചു. പി.വി. സാമി റോഡിൽ ചാലപ്പുറം എസ്.ഐ. വുഡ് ബ്രയർ അപ്പാർട്ട്മെന്റ്സിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അന്ത്യം. 1979 മുതൽ മാതൃഭൂമിയുടെ ഡയറക്ടറായ ഇദ്ദേഹം കൊച്ചി, ആലപ്പുഴ എഡിഷനുകളുടെ പ്രിന്റർ ആൻഡ് പബ്ളിഷറാണ്. തൃശ്ശൂർ ഇരിങ്ങാലക്കുട വട്ടപ്പറമ്പ് തറവാട്ടംഗമാണ്. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മാവൂർറോഡ് വൈദ്യുതി ശ്മശാനത്തിൽ. കൊച്ചി വസന്ത് നഗർ കല്ലൂർ വീട്ടിലായിരുന്നു എട്ടുമാസം മുമ്പുവരെ താമസിച്ചിരുന്നത്. വാത സംബന്ധമായ അസുഖം ചികിത്സിക്കാനാണ് കോഴിക്കോട്ടേക്ക് താമസംമാറ്റിയത്. എറണാകുളം ലോ കോളേജിൽനിന്ന് ബിരുദമെടുത്തശേഷം സി.കെ. ശിവശങ്കരപ്പണിക്കരുടെ ജൂനിയറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. 14 വർഷം ഹൈക്കോടതിയിൽ ഗവ.പ്ലീഡറും സിനീയർ ഗവ.പ്ലീഡറുമായിരുന്നു. കോഫി ബോർഡ്, കെ.എസ്.ആർ.ടി.സി., നാഷണൽ ഇൻഷുറൻസ് കമ്പനി എന്നിവയുടെ നിയമോപദേഷ്ടാവായിരുന്നു. മാതൃഭൂമി ഡയറക്ടർ വി. ഭാസ്കര മേനോന് അന്ത്യോപചാരം അർപ്പിക്കാൻ മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി. വി. നിധീഷ്, ഡയറക്ടർമാരായ ഡോ. ടി.കെ ജയരാജ്, പി. വി ഗംഗാധരൻ എന്നിവർ എത്തിയപ്പോൾ. വി ഭാസ്കര മേനോന്റെ ഭാര്യ രാധ സമീപം. ഫോട്ടോ - കൃഷ്ണകൃപ മജീന്ദ്രൻ കൊലക്കേസിൽ ഹൈക്കോടതിയിൽ പ്രോസിക്യൂട്ടറായിരുന്നു. കെ.എസ്.ആർ.ടി.സി. റൂട്ട് ദേശസാത്കരണ അവകാശം പുനഃസ്ഥാപിക്കുന്നതിനും ബസുകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനും ഇദ്ദേഹത്തിന്റെ നിയമപാണ്ഡിത്യം തുണയായി. ഭാര്യ: പാച്ചുവീട്ടിൽ രാധ. മക്കൾ: ശോഭാ പിള്ള( സിനീയർ സയന്റിസ്റ്റ്, ജോൺസൺ ആൻഡ് ജോൺസൺ, യു.എസ്.എ.), ബി.രാജറാം(സോഫ്റ്റ് വേർ എൻജിനീയർ, ബെംഗളൂരു). മരുമക്കൾ: മനോജ് പിള്ള(പ്രോഗ്രാം മാനേജർ, ടി.ഡി. ബാങ്ക്, യു.എസ്.എ.), സുചിത്ര (സിനീയർ ലക്ച്ചറർ, ഗാർഡൻ സിറ്റി കോളേജ്, ബെംഗളൂരു). മദിരാശി സംസ്ഥാനത്തെ മന്ത്രിയായിരുന്ന കോങ്ങാട്ടിൽ രാമൻമേനോന്റെയും വട്ടപ്പറമ്പിൽ സീതമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വി. അച്യുതമേനോൻ(ഇലക്ട്രിക്കൽ എൻജിനീയർ), വി. രാംദാസ്(ഇരിങ്ങാലക്കുട), പരേതരായ കല്യാണിക്കുട്ടിയമ്മ, വി. രാധാകൃഷ്ണൻ(കെ.എസ്.ഇ.ബി. റിട്ട. ഡെപ്യൂട്ടി സി.ഇ.), ലീല മേനോൻ(എഫ്.എ.സി.ടി.സ്കൂൾ). നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. Read more - സൗഹൃദം കോടതിക്കകത്തും പുറത്തും

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com