Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിലായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, കേന്ദ്രമന്ത്രിമാർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു സ്ഥാനം ഏറ്റെടുക്കും. പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്.രണ്ട് വട്ടം കേന്ദ്രമന്ത്രിയായും നാലുവട്ടം രാജ്യസഭാംഗമായും വെങ്കയ്യ നായിഡു സേവനമനുഷ്ഠിച്ചിട്ടുണ്ട്. WATCH: M Venkaiah Naidu takes oath as vice president of India https://t.co/7Thd3syWXJ — ANI (@ANI) August 11, 2017

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com