Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറയുടെ താപനില സുരക്ഷാ സംവിധാനം നിലച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറയിലെ താപനില നിയന്ത്രിക്കുന്ന ഡി ഹ്യുമിഡിഫൈയറിന്റെ പ്രവർത്തനം പൂർണായി നിലച്ചതായി റിപ്പോർട്ട്. ഒരു മാസം മുമ്പ് കേടുപാടുകൾ കണ്ടെത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കു മുമ്പാണ് പൂർണായും നിലച്ചത്. സ്വർണവും രത്നവുമുൾപ്പെടെയുള്ള നിധിശേഖരമാണ് എ നിലവറയിലുള്ളത്. ഡി ഹ്യുമിഡിഫൈയറിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന നിലവറയ്ക്കുള്ളിലെ താപാനില ഉയരുന്നത് നിധിശേഖരത്തിന് ഭീഷണയാകുമെന്നാണ് വിലയിരുത്തലുകൾ. ഒരു മാസം മുമ്പ് യന്ത്രത്തിനു കേടുപാട് കണ്ടെത്തുകയും തുടർന്ന് ഇതിന്റെ ചുമതലയുള്ള വിഎസ്സിസിയിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും പിഴവ് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെയാണ് വീണ്ടും തകരാർ സംഭവിച്ചിരിക്കുന്നത്. ഒരിക്കൽ തുറന്നതിനാൽ തന്നെ എ നിലവറയിലെ താപ നിലയും മർദ്ദവും മറ്റ് നിലവറകളിൽ നിന്നു വ്യത്യസ്തമാണ്. ഭിത്തികളിലെ ഈർപ്പം വീണ് പല അമൂല്യ വസ്തുക്കൾക്കും കേടുപാട് സംഭവിച്ചതായി മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് എ നിലവറയിൽ ലോഹകവചം ഒരുക്കി ഡി ഹ്യുമിഡിഫൈയർ സ്ഥാപിച്ചത്. ഇത് നിലച്ചതോടെ താപനില സ്ഥിരമായി നിലനിർത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഇത് അമൂല്യ വസ്തുക്കളുടെ നാശത്തിനു കാരണമാകുമെന്നാണ് റിപ്പോർട്ട്. നിലവറയിലെ കണക്കെടുപ്പ് കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞിട്ടും സുരക്ഷയ്ക്കായി സ്ഥാപിച്ച ഉപകരണങ്ങളുടെ വാർഷിക അറ്റകുറ്റപണി നടത്താത്തത് ക്ഷേത്ര ഭരണസമിതിയുടെ വീഴ്ചയാണെന്നാണ് വിലയിരുത്തലുകൾ. ഇതിനു പുറമെ കണക്ക് എടുപ്പ് വിവരം സൂക്ഷിച്ചിരിക്കുന്ന സെർവറുകളും നാശത്തിന്റെ വക്കിലാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com