Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സര്‍വകലാശാലകളില്‍ ഗാന്ധിജയന്തി ദിനത്തിലെ അവധി ഒഴിവാക്കി

ജയ്പുർ: രാജസ്ഥാനിലെ സംസ്ഥാന സർവകലാശാലകൾക്ക് ഇക്കൊല്ലം ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ അവധിയില്ല. ഗവർണർ കല്യൺ സിങ്ങിന്റെ ഓഫീസാണ് അവധിദിനങ്ങളുടെ കലണ്ടർ പുറത്തിറക്കിയത്. 2017-18 വർഷത്തേക്ക് 24 അവധിദിനങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ മാസത്തിൽ രണ്ട് അവധികളാണ് ഉള്ളത് മുഹറത്തിനും ദീപാവലിക്കും. അതേസമയം രംദേവ്, ഗുരു നാനാക്ക്, ബി ആർ അംബേദ്കർ, വർധമാന മഹാവീരൻ, മഹാറാണ പ്രതാപ് തുടങ്ങിയവരുടെ ജന്മദിനത്തിന് അവധി നൽകിയിട്ടുമുണ്ട്. സംസ്ഥാനത്തെ പന്ത്രണ്ട് സർവകലാശാലകൾക്ക് രണ്ടുമാസം മുമ്പേ അവധിപ്പട്ടിക അയച്ചു കൊടുത്തിരുന്നു. ചില സർവകലാശാലകൾ ഈ പട്ടിക അംഗീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഗവേണിങ് കൗൺസിലുകളുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. "സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ രണ്ട് അവധിദിനമായി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ അവധി കലണ്ടർ പ്രകാരമാണ് സർവകലാശാലകളുടെ അവധി തയ്യാറാക്കിയത്"-എന്നാണ് ഇതേക്കുറിച്ചുള്ള രാജ്ഭവന്റെ വിശദീകരണം. ആഘോഷത്തിന്റെ ഭാഗമായി സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കുമെന്നതിനാലാണ് അവധി പ്രഖ്യാപിക്കാത്തതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കിരൺ മഹേശ്വർ അറിയിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com