Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആത്മകഥയില്‍ അപകീര്‍ത്തികരമായ ആരോപണം; സിബി മാത്യൂസിനെതിരെ മുന്‍ എസ്.പി

തിരുവനന്തപുരം: ആത്മകഥയിൽ അപകീർത്തികരവും വാസ്തവ വിരുദ്ധവുമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിന് മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ മുൻ എസ്.പി രംഗത്ത്. നിർഭയം എന്ന പേരിലുള്ള ആത്മകഥയിൽ സൂര്യനെല്ലി, കല്ലുവാതുക്കൽ മദ്യദുരന്ത കേസുകളെ സംബന്ധിച്ച അദ്ധ്യായങ്ങളിൽ അപകീർത്തികരമായ പരാമർശമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വയാണ് പരാതിപ്പെട്ടിരിക്കുന്നത്. ഇതിന്റെ പേരിൽ സിബി മാത്യൂസിനും പുസ്തക പ്രസാധകരായ ഗ്രീൻ ബുക്സ് മാനേജിങ് എഡിറ്റർ കൃഷ്ണദാസിനുമെതിരെ വക്കീൽ നോട്ടീസയച്ചതായി കെ.കെ ജോഷ്വ മാതൃഭൂമി.കോമിനോട് പറഞ്ഞു. സൂര്യനെല്ലി പെൺവാണിഭ കേസ് സിബി മാത്യൂസ് അട്ടിമറിച്ചതായി മാദ്ധ്യമപ്രവർത്തകരോട് കെ.കെ ജോഷ്വ പറഞ്ഞതായും പി.ജെ കുര്യനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടതായും പുസ്തകത്തിൽ പേരെടുത്തു പറയാതെ പറയുന്നുണ്ട്. ഈ കേസിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ ചാനൽമുറിയിൽ എത്തിച്ചത് ഒരു മുൻ മന്ത്രിയാണെന്നും പറയുന്നു. 2000ൽ നടന്ന കല്ലുവാതുക്കൾ കേസന്വേഷണത്തിൽ നിലവറയിൽ സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തിയത് താനാണെന്നും സിബി മാത്യൂസ് അവകാശപ്പെടുന്നു. കേസിൽ മേൽനോട്ട ചുമതല മാത്രമുണ്ടായിരുന്ന സിബി മാത്യൂസിന്റെ പരാമർശങ്ങൾ സർവീസ് കാലയളവിൽ താൻ നേടിയെടുത്ത സൽപ്പേരിന് കളങ്കം വരുത്തുന്നതാണെന്ന് വക്കീൽ നോട്ടീസിൽ കെ.കെ ജോഷ്വ പറയുന്നു. രണ്ടു കേസുകളുടെയും പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലൻസ് ഡി.വൈ.എസ്.പിയായിരുന്ന തനിയ്ക്കെതിരായ ആരോപണങ്ങൾ അപമാനകരവും സ്നേഹിതർക്കും മുൻകാല ഉദ്യോഗസ്ഥർക്കുമിടയിൽ ഇകഴ്ത്തി കാട്ടാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ജോഷ്വ മാതൃഭൂമി.കോമിനോട് പറഞ്ഞു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ പരാമർശം നീക്കി മാപ്പു പറയണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com