Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊതിച്ചത് എയര്‍ഹോസ്റ്റസ് ആകാന്‍; അവര്‍ അവള്‍ക്കു വിധിച്ചത് മരണം

ബാലിയ: എയർഹോസ്റ്റസ് ആകണമെന്ന ആഗ്രഹങ്ങൾക്ക് ചിറക് മുളയ്ക്കും മുമ്പ് പൊലിഞ്ഞു പോയ സ്വപ്നങ്ങളുടെ പേരാണ് രാഗിണി. അഞ്ച് യുവാക്കളുടെ ഉന്മാദത്തിൽ പതിനേഴുകാരിയുടെ ജീവനൊപ്പം പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്. ഉത്തർപ്രദേശിലെ ബാലിയയിലാണ് പതിനേഴുകാരിയായ പ്ലസ്ടു വിദ്യാർഥിനി രാഗിണിയെ ഗ്രാമത്തലവന്റെ മകനുൾപ്പെടെയുള്ള അഞ്ചംഗ സംഘം അപമാനിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. എയർഹോസ്റ്റസ് ആകാനുള്ള ആഗ്രഹിച്ച രാഗിണിപാതി പണിതീർന്ന വീട്ടിലിരുന്നാണ് തന്റെ വിമാന സ്വപ്നങ്ങൾ കണ്ടിരുന്നത്. പണി തീരത്ത വീടും കഷ്ടപാടും രാഗിണിയുടെ ഇച്ഛാശക്തിക്ക് കരുത്ത് പകർന്നിരുന്നു. തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കിടയിൽ പൊലിഞ്ഞുപോയ ജീവിതമായിരുന്നു രാഗിണിയുടേത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തലവനായ ശങ്കർ തിവാരിയുടെ മകൻ പ്രിൻസ് തിവാരിയാണ് മുഖ്യപ്രതി. കഴിഞ്ഞ ചില മാസങ്ങളായി പ്രിൻസും സുഹൃത്തുകളും രാഗിണിയെ ശല്യം ചെയ്തിരുന്നു. തുടർന്ന് ഇവരുടെ പിതാവ് ഗ്രാമത്തലവന്റെ പക്കൽ പരാതി നൽകുകയായിരുന്നു. എന്നാൽ, ഇനി അവർ ആ വഴിക്ക് വരില്ലെന്ന് ഉറപ്പ് നൽകി ഗ്രമത്തലവൻ ഇവരെ മടക്കി അയയ്ക്കുകയും ചെയ്തു. പിന്നീട് രക്ഷാബന്ധൻ ദിനത്തിൽ അവർ വീണ്ടും പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. ഒടുവിൽ രാഗിണിയുടെ പിതാവ് പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ ഗ്രമത്തലവൻ എത്തി സമാധാനിപ്പിക്കാൻശ്രമിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രിൻസ്തിവാരിയും രണ്ട് സുഹൃത്തുക്കളും പിടിയിലായതോടെ ഗ്രാമത്തലവൻ ഒളിവിൽ പോയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ ഇനിയും പിടിയിലാവാനുണ്ട്. പെൺകുട്ടിയുടെ വഴിവിട്ട പ്രണയബന്ധമാണ് പെൺക്കുട്ടിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നു കാണിച്ച്ഉത്തർപ്രദേശ് പോലീസ് പ്രസ്താവന ഇറക്കിയതിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് രാഗിണിയുടെ കുടുംബം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com