Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ലിസ്റ്റ് ചെയ്ത ഉടനെ കപ്പല്‍ശാലയുടെ ഓഹരി വില 22 ശതമാനം കുതിച്ചു

മുംബൈ: ലിസ്റ്റ് ചെയ്ത ഉടനെ കൊച്ചി കപ്പൽശാലയുടെ ഓഹരി വില 22 ശതമാനം കുതിച്ചു. 432 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഉടനെ എൻഎസ്ഇയിൽ 528.15 രൂപയായി ഓഹരി വില കുതിക്കുകയായിരുന്നു. ഐപിഒ വിലയിൽനിന്ന് 22 ശതമാനത്തിലേറെയാണ് നേട്ടം. ഓഗസ്റ്റ് ഒന്നു മുതൽ മൂന്നുവരെ നടന്ന ഐപിഒയിൽ കപ്പൽശാലയുടെ ഓഹരികൾ നിക്ഷേപകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. വില്പനയ്ക്കുവെച്ച ഓഹരികളുടെ 76.19 മടങ്ങ് എണ്ണത്തിന് ആവശ്യക്കാരുണ്ടായി. അതിനാൽതന്നെ അപേക്ഷിച്ചവരിൽ ചെറിയൊരു ശതമാനത്തിനുമാത്രമേ ഓഹരികൾ ലഭിച്ചുള്ളൂ. ചെറുകിട നിക്ഷേപകർക്കായി നീക്കിവെച്ച ഓഹരികൾക്ക് 8.51 ഇരട്ടിയായിരുന്നു അപേക്ഷകൾ. സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തിൽ 288.87 മടങ്ങ് അപേക്ഷകരുണ്ടായി. പത്ത് രൂപ മുഖവിലയുള്ള ഓഹരികൾ 432 രൂപയ്ക്കാണ് അലോട്ട് ചെയ്തത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com