Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ശ്രീശാന്ത് ദയ അര്‍ഹിക്കുന്നില്ല, വിലക്ക് പിന്‍വലിച്ചതിനെതിരെ ബി.സി.സി.ഐ അപ്പീലിന്

മുംബൈ: ശ്രീശാന്തിന് ആശ്വസിക്കാൻ സമയമായിട്ടില്ല. ഐ.പി.എൽ ഒത്തുകളിക്കേസിൽ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിൾ ജഡ്ജി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കടതിയുടെ ഉത്തരവ് ബി.സി.സി.ഐ നിയമവിദഗ്ദ്ധർ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ബി.സി.സി.ഐക്ക് ഒത്തുകളിയെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ശ്രീശാന്ത് ഒരു ദയയും അർഹിക്കുന്നില്ലെന്നും ബി.സി.സി.ഐയിലെ ഉയർന്ന ഉദ്യോഗസ്ഥൻ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അപ്പീൽ നൽകുന്നത് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾക്ക് വിരുദ്ധമാണ്. അപ്പീൽ പോകുന്ന കാര്യം ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐ.പി.എൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന് കളിക്കുമ്പോൾ ശ്രീശാന്ത് അടക്കമുള്ള താരങ്ങൾ ഒത്തുകളിച്ചുവെന്നാണ് ആരോപണം. തുടർന്ന് ഡൽഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു. എന്നാൽ പട്യാല സെഷൻസ് കോടതി മലയാളി താരത്തെകുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് പിൻവലിക്കാൻ തയ്യാറായില്ല. തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com