Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അതിരപ്പിള്ളി വേണ്ട: നിലപാട് കടുപ്പിച്ച് വി എസും സി പി ഐയും

അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നിലപാടു കടുപ്പിച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻരംഗത്ത്. പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധ പരിപാടികളിൽനിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് വി എസ് നിലപാട് വ്യക്തമാക്കിയത്. സർക്കാരോ ഇടതുപക്ഷ മുന്നണിയോ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വാർത്താക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫിലെ ഘടകക്ഷികളും വിഷയത്തോട് അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാനാവില്ലെന്നും വി എസ് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ ആംരംഭിച്ചു കഴിഞ്ഞെന്ന വൈദ്യുതി വകുപ്പു മന്ത്രി സഭയെ അറിയിച്ചപ്പോൾ തന്നെ സി പി ഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള സർക്കാർ വാദങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്നായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.ട്രാൻസ്ഫോർമറും വൈദ്യുതി ലൈനും വലിച്ചാൽ നിർമാണ പ്രവർത്തനമാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സി പി ഐ നേതാവ് പ്രകാശ് ബാബു ഇന്ന് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പദ്ധതിക്കു പിന്നിൽ പണക്കൊതിയന്മാരായ ഉദ്യേഗസ്ഥരാണെന്നും പ്രകാശ്ബാബു കൂട്ടിച്ചേർത്തിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി അവസാനിക്കുന്ന ജൂലായ് പതിനെട്ടിനു മുമ്പ് നിർമാണണ പ്രവർത്തനം ആരംഭിക്കുക എന്ന നീക്കമായിരുന്നു കണ്ണൻകുഴിയിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചതിലൂടെ കെ എസ് ഇ ബി നടത്തിയത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com