Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ദിലീപിന് അനുകൂലമായി പ്രതികരിക്കാന്‍ താരങ്ങള്‍ക്കുമേല്‍ സമ്മര്‍ദം

കൊച്ചി: ദിലീപിന് അനുകൂലവികാരമുണ്ടാക്കാൻ പബ്ലിക് റിലേഷൻസ് ഏജൻസികളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്നതിന്റെ വാർത്തകൾ പുറത്തുവരുന്നതിനിടെ ഫെയ്സ്ബുക്കിൽ അനുകൂലപോസ്റ്റുകളിടാൻ അഭിനേതാക്കൾക്കുമേൽ സമ്മർദം. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന മുൻനിരതാരങ്ങളോടാണ് ദിലീപിന് അനുകൂലമായി പ്രതികരിക്കാൻ ആവശ്യപ്പെടുന്നത്. ദിലീപിനുവേണ്ടി രംഗത്തുള്ള സിനിമാപ്രവർത്തകരാണ് ഇതിനുപിന്നിൽ. അറസ്റ്റിലായപ്പോൾ ദിലീപിനെതിരായി സംസാരിച്ച അഭിനേതാക്കൾ ഓരോന്നായി കളംമാറ്റി ചവിട്ടുന്നതും ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് സിനിമയിലുള്ളവർ വെളിപ്പെടുത്തുന്നു. ഇതുകൂടാതെ ഇത്രയുംദിവസം ഈവിഷയത്തിൽ പ്രതികരിക്കാതിരുന്നവരെയും ദിലീപിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ അണിനിരത്താൻ ശ്രമമുണ്ട്. ദിലീപിന്റെ അറസ്റ്റിനുശേഷം പെട്ടെന്നാണ് അനുകൂലതരംഗം സൃഷ്ടിക്കാനുള്ള വമ്പൻ പ്രചാരണദൗത്യത്തിന് തുടക്കമായത്. ഇത് പി.ആർ. ഏജൻസികളുടെ നേതൃത്വത്തിലുള്ളതാണെന്നാണ് സംശയിക്കപ്പെടുന്നത്. പോലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ദിലീപിനെ ചോദ്യംചെയ്യുന്ന ആലുവ പോലീസ് ക്ലബ്ബിന്റെ കവാടത്തിന് മുന്നിൽവരെ വെള്ളിയാഴ്ച രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ദിലീപ് എന്ന കലാകാരനെ കുറ്റവാളിയായി ഇന്ത്യൻ ജുഡീഷ്യറി തീരുമാനിക്കുന്നതുവരെ പിന്തുണയ്ക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് ഇദ്ദേഹത്തെ കളിയാക്കാം, കൂക്കിവിളിക്കാം. പക്ഷേ, ഈ കേസിൽ ഇദ്ദേഹത്തെ മനഃപൂർവം ആരെങ്കിലും പെടുത്തിയതാണെങ്കിൽ പിന്നെ നിങ്ങൾ കാണാൻപോകുന്നത് ജനപ്രിയന്റെ രാജകീയ റീഎൻട്രിയായിരിക്കും എന്നാണ് ഇതിലെ വാചകങ്ങൾ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com