Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ചു

പത്തനംതിട്ട: തനിക്കൊപ്പം ഇറങ്ങിവരാഞ്ഞതിന് യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീവെച്ചു. കടമ്മനിട്ടയിൽ പെൺകുട്ടിയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരനായ സജിൽ(20) എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. പോലീസ് പറയുന്നതിങ്ങനെ: സജിലും പതിനേഴുവയസുള്ള പെൺകുട്ടിയും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിച്ച് തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. തുടർന്ന് രാത്രി എട്ടുമണിയോടെ കന്നാസിൽ പെട്രോളുമായെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി തലവഴി പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 88 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com