Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കാവ്യാ മാധവന് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ചുതൊഴുതു

തളിപ്പറമ്പ്: നടൻ ദിലീപിന്റെ ഭാര്യ കാവ്യാമാധവനുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ മാതാപിതാക്കൾ പൊന്നിൻകുടം വെച്ചു തൊഴുതു. കാവ്യാ മാധവനും തളിപ്പറമ്പിലെത്തിയെങ്കിലും ബന്ധുവീട്ടിൽ തങ്ങിയതായാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരൻ മിഥുൻ ഉൾപ്പെടെ ക്ഷേത്രത്തിലെത്തിയത്. രാത്രി എട്ടോടെ തിരക്കൊന്നുമില്ലാതിരുന്ന സമയത്തായിരുന്നു ക്ഷേത്രദർശനം. ബന്ധുവായ രമേശന്റെ വീട്ടിലാണ് താമസിച്ചത്. പുലർച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിൻകുടം സമർപ്പണം. ഇവിടെയെത്താറുള്ള പ്രമുഖ വ്യക്തികളുൾപ്പെടെ ഐശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടി പൊന്നിൻകുടം സമർപ്പിക്കാറുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com