Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മൊത്തവില സൂചിക ഒമ്പതുമാസത്തെ താഴ്ചയിൽ

ന്യൂഡൽഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂൺ മാസത്തിൽ 0.90 ശതമാനമായി കുറഞ്ഞു. ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണ് ഇത്. മേയ് മാസത്തിൽ 2.17 ശതമാനമായിരുന്നു പണപ്പെരുപ്പം. 2016 ജൂണിൽ -0.09 ശതമാനവും. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിനു പിന്നാലെ മൊത്തവില സൂചികയും താഴ്ന്നതോടെ പലിശ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. സാമ്പത്തിക വളർച്ച ഉയർത്താൻ വായ്പാ നിരക്കുകൾ കുറയ്ക്കണമെന്ന് ആർ.ബി.ഐ.യുടെ മേൽ ഇപ്പോൾ തന്നെ സമ്മർദമുണ്ട്. ആർ.ബി.ഐ. ഈ വർഷം ഇതുവരെ നിരക്കുകൾ കുറച്ചിട്ടില്ല. മേയ് മാസം രാജ്യത്ത് വ്യവസായ ഉത്പാദന വളർച്ച 1.7 ശതമാനമായി താഴ്ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന റീട്ടെയിൽ പണപ്പെരുപ്പം റെക്കോഡ് താഴ്ചയാണ് രേഖപ്പെടുത്തിയത്. ജൂണിലെ റീട്ടെയിൽ പണപ്പെരുപ്പം 1.54 ശതമാനം മാത്രമാണ്. ഭക്ഷ്യവിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പം താഴാൻ ഇടയാക്കുന്നത്. മൊത്തവില സൂചികയിൽ ഭക്ഷ്യോത്പന്ന വില മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.47 ശതമാനം ഇടിഞ്ഞു. പച്ചക്കറി വിലയാകട്ടെ 21.16 ശതമാനം കൂപ്പുകുത്തി. ഉരുളക്കിഴങ്ങ് വിലയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത് - 47.32 ശതമാനം. പയർ വർഗങ്ങളുടെ വില 25.47 ശതമാനം ഇടിഞ്ഞു. സവാള വിലയിൽ 9.47 ശതമാനം ഇടിവുണ്ടായി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com