Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണ ബില്ലിന് അംഗീകാരം

വാഷിംഗ്ടൺ: ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണ ബിൽ അമേരിക്കൻ പ്രതിനിധി സഭ പാസാക്കി. 621.5 ലക്ഷം കോടി ഡോളറിന്റെ പ്രതിരോധ നയ പ്രമേയമാണ് സഭ അംഗീകരിച്ചത്. 2018 ലെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്റെ (എൻ.ഡി.എ.എ) ഭാഗമായി ഇന്ത്യൻ വംശജനായ അമേരിക്കൻ കോൺഗ്രസ് അംഗം ആമി ബെര മുന്നോട്ട് വെച്ച ഭേദഗദി നിർദ്ദേശം സഭ 81 നെതിരെ 344 ശബ്ദവോട്ടുകളുടെ അടിസ്ഥാനത്തിൽ പാസാക്കി. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സുരക്ഷാ ഭീഷണികളെ നേരിടാൻ ഇരു രാജ്യങ്ങളുടെയും പ്രതിരോധ സഹകരണം സഹായിക്കുമെന്ന് ആമി ബെര പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കുന്നതിനായുള്ള നയരൂപീകരണത്തിന് 180 ദിവസമാണ് പ്രതിരോധ സെക്രട്ടറിക്കും സ്റ്റേറ്റ് സെക്രട്ടറിക്കും സമയം അനുവദിച്ചിരിക്കുന്നത്. അമേരിക്കൻ സെനറ്റിന്റെയും പ്രസിഡന്റിന്റെയും അംഗീകാരമുണ്ടെങ്കിലോ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്റ്റ് പ്രാബല്യത്തിൽ വരിയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം. കഴിഞ്ഞ വർഷവും എൻഡിഎഎ യിലും ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com