Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നടിയെ ആക്രമിച്ച കേസ്: അപ്പുണ്ണി പ്രതിയാവും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന് പുറകെ മാനേജർ അപ്പുണ്ണി പ്രതിയാകുമെന്ന് സൂചന. ഇതോടെ ഒളിവിൽ പോയിരിക്കുന്ന അപ്പുണ്ണിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അപ്പുണ്ണിയുടെ അഞ്ച് മൊബൈൽ ഫോണുകളും സ്വിച്ച്ഓഫ് ആണ്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവിൽ പോയതെന്നാണ് പോലീസ് നിഗമനം. നടിയെ ആക്രമിച്ച സംഭവത്തിലെ നിർണായക വിവരങ്ങൾ അപ്പുണ്ണിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണി പൾസർ സുനിയുമായി നേരിട്ട് കൂടിക്കാഴ്ച്ചകൾ നടത്തിയതിനും ഫോൺ സംഭാഷണം നടത്തിയതിനും പോലീസിനു കൈവശം തെളിവുകളുണ്ട്.പ്രതിപ്പട്ടികയിൽ അപ്പുണ്ണിയെയും ഉൾപ്പെടുത്താനുള്ള പോലീസിന്റെ തീരുമാനത്തിനു പിറകിൽ ഇത്തരം ഒട്ടേറെ തെളിവുകളുടെ പിൻബലമുണ്ട്. ദിലീപ് കുറ്റ സമ്മതം ഇതുവരെയും നടത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പോലീസ് പദ്ധതിയിടുന്നത്. അപ്പുണ്ണി കഴിഞ്ഞ രണ്ട് ദിവസമായി ഒളിവിൽ പോയതോടെ ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി ദിലീപിന്റെ ഡ്രൈവറായി ഇയാൾഎത്തുന്നത് ആറുവർഷംമുമ്പാണ്. ഉദ്യോഗമണ്ഡൽ സ്വദേശിയായ അപ്പുണ്ണിയുടെ യഥാർഥപേര് എ.എസ്. സുനിൽരാജ് എന്നാണ്. നാദിർഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവർ പറയുന്നു. പേഴ്സണൽ ഡ്രൈവറിൽനിന്ന് ദിലീപിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി അപ്പുണ്ണി മാറിയത് വളരെ പെട്ടെന്നാണ്. സിനിമയിലെ പ്രമുഖസംവിധായകർ പോലും ദിലീപിനെ കിട്ടാനായി അപ്പുണ്ണിയുടെ ഫോണിലാണ് വിളിച്ചിരുന്നത്.ഇതുവരെ അപ്പുണ്ണി കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ല. സെറ്റുകളിൽ ഡ്രൈവറായി ജോലിനോക്കുന്നില്ലെങ്കിലും ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിൽ അംഗമാണ് അപ്പുണ്ണി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com