Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രാജ്യത്തെ ജിഡിപിക്ക് ആപ്പുകളുടെ സംഭാവന 1.4 ലക്ഷം കോടി

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തിന് ആപ്പുകളുടെ സംഭാവന നിസാരമല്ല. 2015-16 സാനമ്പത്തിക വർഷത്തിൽ ആപ്പുകൾ ജിഡിപിയിൽ ചേർത്തതാകട്ടെ 1.4 ലക്ഷം കോടി രൂപ. 2020 ആകുമ്പോഴേയ്ക്കും ഇത് 18 ലക്ഷം കോടി രൂപയാകുമെന്നും പഠനം പറയുന്നു. കേന്ദ്രമന്ത്രി മനോജ് സിൻഹയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസും ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറവും സംയുക്തമായാണ് പഠനം നടത്തിയത്. ഇന്റർനെറ്റ് ഉപയോഗം മൊത്തത്തിൽ അടിസ്ഥാനമാക്കിയുള്ള ഒരു പഠനമല്ല ഇത്. സ്മാർട്ട്ഫോണിലെ ആപ്പുകൾ മാത്രമാണ് പഠനത്തിന് ആധാരം. രാജ്യത്തെ 19 ടെലികോം സർക്കിളുകളിൽ ഇത് സംബന്ധിച്ച് സർവെ ഉൾപ്പടെയുള്ളവയിലൂടെ വിവരങ്ങൾ ശേഖരിച്ചതായി പഠനത്തിൽ പറയുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com