Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
തമിഴ്നാട്ടിൽ ബസ് ലോറിയില്‍ ഇടിച്ച് 10 മരണം

തഞ്ചാവൂർ: തിരുപ്പൂരിൽ നിന്നും കുംഭകോണത്തേക്കു പോകുകയായിരുന്ന ബസ് ലോറിയിലിടിച്ച് 10 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. തഞ്ചാവൂരിലെ വല്ലത്തുള്ള മേൽപാലത്തിലാണ് അപകടം നടന്നത്. ഇരുമ്പ് കമ്പികളുമായി പോകുകയായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ നീയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയിലെ കമ്പി ദേഹത്ത് തുടഞ്ഞു കയറിയാണ് ചില യാത്രക്കാർ മരിച്ചത്. മരിച്ചവരിൽ രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ തഞ്ചാവൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സർക്കാരിന്റെ ബസാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിലായിരുന്ന ബസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ഇടിക്കുകയുമായിരുന്നു. ജില്ലാ കളക്ടർ എ. അണ്ണാദുരൈ, പോലീസ് സൂപ്രണ്ട് ജെ. മഹേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com