Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മെഡിക്കൽ പിജി പ്രവേശനം: അനിശ്ചിതത്വം നീങ്ങി

തിരുവനന്തപുരം: പ്രവേശനം നടത്തേണ്ട മെഡിക്കൽ പി.ജി. സീറ്റുകളുടെ വിവരങ്ങൾ സ്വാശ്രയ മാനേജ്മെന്റുകൾ സർക്കാരിന് കൈമാറി. ഇതോടെ പ്രവേശനത്തിലെ അനിശ്ചിതത്വം നീങ്ങി. ബുധനാഴ്ച അവസാനിക്കാനിരുന്ന രണ്ടാമത്തെയും അവസാനത്തെയും ഓപ്ഷൻ സമർപ്പണത്തിനുള്ള സമയം വെള്ളിയാഴ്ചവരെ ദീർഘിപ്പിച്ചിട്ടുണ്ട്. ലഭിക്കുന്ന ഓപ്ഷൻപ്രകാരം ഞായറാഴ്ച പ്രവേശനപരീക്ഷാ കമ്മിഷണർ അലോട്ട്മെന്റ് നടത്തും. സുപ്രീംകോടതി നിർദേശിച്ച മേയ് 31 - നുമുമ്പുതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.സർക്കാരുമായി ഫീസ് ധാരണയാകാതിരുന്ന എട്ട് സ്വാശ്രയ കോളേജുകളിലേക്കുള്ള അലോട്ട്മെന്റാണ് അനിശ്ചിതത്വത്തിലായിരുന്നത്. പരിയാരം സഹകരണ കോളേജ് ഉൾപ്പെടെയുള്ളവ ഇതിൽപ്പെടും. ന്യൂനപക്ഷ മാനേജ്മെന്റുകൾക്കുകീഴിലുള്ള കോളേജുകൾ കമ്യൂണിറ്റിക്വാട്ട സീറ്റും മുഴുവൻ കോളേജുകളും എൻ.ആർ.ഐ. സീറ്റുകളും ഏത് വിഷയത്തിലേക്കാണ് നീക്കിവെച്ചിരിക്കുന്നതെന്ന് സർക്കാരിനെ അറിയിക്കണമായിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് കോളേജുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഈ വിവരം കൈമാറിയത്. ഈ കോളേജുകളിൽ 105 പി.ജി. സീറ്റുകളും 23 പി.ജി. ഡിപ്ലോമ സീറ്റുകളുമാണുള്ളത്. ഇതുപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സീറ്റുപട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പിന് കൈമാറി. ഇത് അംഗീകരിച്ചാണ് അലോട്ട്മെന്റിന് സർക്കാർ ഉത്തരവിട്ടത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി. സീറ്റുകളുടെ എണ്ണം 163 ആയി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 83 സീറ്റുകളാണ് നേരത്തെ ഈ കോളേജുകളിലുണ്ടായിരുന്നത്. ഫീസ് അമൃതയ്ക്കും ബാധകം; ഡെന്റലിന് എട്ടരലക്ഷം തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പി.ജി. കോഴ്സുകൾക്ക് നിശ്ചയിച്ച ഫീസ് കല്പിതസർവകലാശാലയായ അമൃതയ്ക്കും ബാധകമാണെന്ന് പ്രവേശന മേൽനോട്ടസമിതി ഉത്തരവുനൽകി. സ്വാശ്രയ കോളേജുകളിലേതുപോലെ കല്പിത സർവകലാശാലകളിലെയും മെഡിക്കൽ പ്രവേശനത്തിന് ദേശീയ പ്രവേശനപരീക്ഷയും സർക്കാർ നിയന്ത്രണത്തിലുള്ള കൗൺസലിങ്ങും വേണമെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണിത്. സ്വാശ്രയ കോളേജുകൾക്കും ക്രിസ്ത്യൻ മാനേജ്മെന്റിനുകീഴിലെ കോളേജുകൾക്കും ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചുനൽകിയ ഫീസ് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ക്ലിനിക്കൽ വിഷയങ്ങൾക്ക് 14 ലക്ഷവും നോൺക്ലിനിക്കൽ വിഷയങ്ങൾക്ക് എട്ടരലക്ഷവും പി.ജി. ക്ലിനിക്കൽ ഡിപ്ലോമയ്ക്ക് പത്തരലക്ഷവുമാണ് ഫീസ്. സൂപ്പർ സ്പെഷ്യാലിറ്റിക്ക് 18.5 ലക്ഷവും എൻ.ആർ.ഐ. സീറ്റുകൾക്ക് 35 ലക്ഷവും നൽകണം. ഡെന്റൽ കോളേജുകളിൽ എം.ഡി.എസ്. പ്രവേശനത്തിനുള്ള ഫീസ് കഴിഞ്ഞവർഷത്തേത് തന്നെയായിരിക്കുമെന്ന രാജേന്ദ്രബാബു കമ്മിറ്റിയുടെ നിർദേശവും സർക്കാർ അംഗീകരിച്ചു. എട്ടരലക്ഷമാണ് എം.ഡി.എസിന്റെ വാർഷിക ഫീസ്. എൻ.ആർ.ഐ. സീറ്റുകളിൽ 15 ലക്ഷവും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com