Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വേനല്‍ക്കാല തീവണ്ടികളില്‍ പൊള്ളുന്ന നിരക്ക്‌

തിരുവനന്തപുരം: വേനൽക്കാല പ്രത്യേക തീവണ്ടികളായി കേരളത്തിന് റെയിൽവേ നൽകിയതെല്ലാം വൻനിരക്ക് ഈടാക്കുന്ന സുവിധയും സ്പെഷ്യൽ നിരക്കുകളുള്ളവയും. തത്കാൽ നിരക്കിനേക്കാൾ ഉയർന്ന നിരക്കാണ് ഇവയിൽ ഈടാക്കുന്നത്. യാത്രക്കാരേറെയുള്ള ചെന്നൈ, ഗുവാഹാട്ടി പാതകളിൽ ഉയർന്ന നിരക്കുള്ള 27 സുവിധ, സ്പെഷ്യൽ തീവണ്ടികളാണുള്ളത്. സുവിധ എന്ന പേര് കൂട്ടിച്ചേർക്കുമ്പോൾ ടിക്കറ്റ് നിരക്ക് മാത്രമാണ് ഉയരുന്നത്. പഴയ തീവണ്ടികൾ അതേപടി പേരുമാറ്റിയാണ് ഓടിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളിൽ ഒരു മാറ്റവുമില്ല. ആദ്യത്തെ 25 ശതമാനം ടിക്കറ്റുകൾക്ക് തത്കാൽ നിരക്കിന്റെ 20 ശതമാനം കൂട്ടിയാണ് സുവിധയിൽ ബുക്കിങ് തുടങ്ങുന്നത്. മറ്റൊരു 25 ശതമാനം ടിക്കറ്റുകൾക്ക് തത്കാലിന്റെ ഇരട്ടിയും ബാക്കി 50 ശതമാനത്തിന് രണ്ടിരട്ടിയും മൂന്നിരട്ടിയുമായി നിരക്ക് ഉയരും. സുവിധ, സ്പെഷ്യൽ തീവണ്ടികൾ ഏർപ്പെടുത്തിയപ്പോൾ പ്രഖ്യാപിച്ച വേഗം പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ പാലിക്കാനാകുന്നില്ല. പതിവു തിരക്കുകൾക്കിടയിൽ മണിക്കൂറുകൾ വൈകിയാണ് ഇവയെത്തുന്നത്. നിരക്ക് ഇരട്ടിയോളം നൽകിയിട്ടും അഞ്ചും ആറും മണിക്കൂറുകൾ വൈകിയാണ് പലപ്പോഴും യാത്രക്കാർ ലക്ഷ്യത്തിലെത്തുന്നത്. 12 മണിക്കൂർവരെ വൈകിയ സംഭവവുമുണ്ട്. നിസാമുദ്ദീൻ, പുണെ, ഹൈദരാബാദ്, മൈസൂർ, കാരയ്ക്കൽ പാതകളിലായി സംസ്ഥാനത്തേക്ക് 160 സ്പെഷ്യൽ ഫെയർ തീവണ്ടികളാണുള്ളത്. തത്കാൽ നിരക്കിന്റെ 10 ശതമാനംകൂടി ഇവയ്ക്ക് അധികമായി നൽകണം. ഇതിൽ തിരുച്ചിറപ്പള്ളി വഴി കാരയ്ക്കലിലേക്ക് ജൂൺ മുതലുള്ള സ്പെഷ്യൽഫെയർ തീവണ്ടികൾ റദ്ദാക്കി. ബുക്കിങ് ലഭിക്കാത്തതുമൂലമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂൺ രണ്ടുമുതലുള്ള 11 തീവണ്ടികളാണ് റദ്ദാക്കിയത്. ഇവയിലേക്ക് ഒരു ബുക്കിങ് പോലും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. കൊള്ളയ്ക്ക് പ്രീമിയം തത്കാലും സുവിധ തീവണ്ടികളിലെ കൊള്ളനിരക്ക് നിലവിലെ എക്സ്​പ്രസുകളിലേക്കും കൊണ്ടുവരുന്ന വഴിയാണ് പ്രീമിയം തത്കാൽ. തത്കാലിന്റെ ഇരട്ടി നിരക്കാണ് പ്രീമിയം തത്കാലിൽ ഈടാക്കുക. പത്തുശതമാനം ടിക്കറ്റുകളാണ് തത്കാലിൽ നൽകുന്നത്. ഇതിൽനിന്ന് 50 ശതമാനം ടിക്കറ്റു മാറ്റിവെച്ച് ഇരട്ടിത്തുകയ്ക്ക് നൽകുന്നതാണ് പ്രീമിയം തത്കാൽ. കേരള, ഹൈദരാബാദ് ശബരി, മുംബൈ-കന്യാകുമാരി, എറണാകുളം മംഗള എന്നിവയിലാണ് പ്രീമിയം തത്കാൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം-ചെന്നൈ മെയിൽ, ചെന്നൈ സൂപ്പർ, മലബാർ, അനന്തപുരി തുടങ്ങിയ തീവണ്ടികളാണ് പ്രീമിയം തത്കാലിലേക്ക് ഉൾപ്പെടുത്തിയത്. അനന്തപുരി എക്സ്​പ്രസിൽ ചെന്നൈയിലേക്ക് സ്ലീപ്പർ ടിക്കറ്റ് നിരക്ക് 400 രൂപയാണ്. ഇത് പ്രീമിയം തത്കാലിലേക്ക് മാറ്റുമ്പോൾ 800 രൂപ നൽകേണ്ടിവരും. ചെന്നൈ-എറണാകുളം മേയ് 19: സുവിധ എക്സ്​പ്രസ്: സെക്കൻഡ് എ.സി.-5495 രൂപ, തേഡ് എ.സി.-3890 രൂപ, സ്ലീപ്പർ-1395 രൂപ മേയ് 19: രപ്തി സാഗർ എക്സ്​പ്രസ്: സെക്കൻഡ് എ.സി.-1480, തേഡ് എ.സി.-1045, സ്ലീപ്പർ-395 എറണാകുളം-ചെന്നൈ മേയ് 21: സുവിധ എക്സ്​പ്രസ്: സെക്കൻഡ് എ.സി.-4640, തേർഡ് എ.സി.-3920, സ്ലീപ്പർ-1415 മേയ് 21: ചെന്നൈ എക്സ്​പ്രസ്-സെക്കൻഡ് എ.സി.-1480, തേഡ് എ.സി.-1045, സ്ലീപ്പർ!-395

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com