Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മരണ വാറന്റുമായി എച്ച്1 എന്‍1

കൊച്ചി: പനിയടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് 2011-16 കാലത്ത് സംസ്ഥാനത്ത് മരിച്ചത് 775 പേർ. മഴക്കാലപൂർവ പ്രതിരോധപ്രവർത്തനങ്ങളും പരിസരശുചിത്വവും ഊർജിതമാക്കിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻഭീഷണിയാണെന്ന് ആരോഗ്യവകുപ്പ് മേയ് 16-ന് പുറത്തുവിട്ട പുതിയ കണക്കുകളും വ്യക്തമാക്കുന്നു. എച്ച് 1 എൻ 1 പനിക്ക് പുറമെ, വിവിധ പകർച്ചപ്പനികളും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. ഈവർഷം ഇതിനകം 8, 16, 137 പേർക്ക് പകർച്ചപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ച് പത്തുപേരാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് നാലുപേരും രോഗലക്ഷണങ്ങളോടെ ഒമ്പതു പേരും മരിച്ചു. 3401 പേർക്കാണ് ഈ വർഷംമാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ടായിരത്തോളം പേരും തിരുവനന്തപുരം ജില്ലയിലാണ്. 472 പേർക്കാണ് എലിപ്പനി ബാധിച്ചത്. ആറ് പേർ മരിച്ചു. 19 പേരുടെ മരണത്തിന് എലിപ്പനി സംശയിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മൂന്നുപേരും രോഗലക്ഷണങ്ങളോടെ പത്തുപേരും മരിച്ചു. ചിക്കൻപോക്സ് ബാധിച്ച് ആറുപേരും അതിസാരം ബാധിച്ച് രണ്ടുപേരും ഈവർഷം മരിച്ചു. പകർച്ചവ്യാധികൾ മൂലമുണ്ടാകുന്ന മരണസംഖ്യ കുറയ്ക്കാൻ ആരോഗ്യ വകുപ്പിനോ തദ്ദേശസ്ഥാപനങ്ങൾക്കോ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. പ്രതിരോധപ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും പേരിന് മാത്രമാകുന്നതാണ് രോഗങ്ങൾ പടരുന്നതിന് കാരണം. പകർച്ചവ്യാധി മരണം 2011 - 139 2012 - 107 2013 - 126 2014 - 128 2015 - 161 2016 - 114 ജീവനെടുത്ത രോഗങ്ങൾ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, പനി, അതിസാരം, സ്ക്രബ് ടൈഫസ് (എലി, അണ്ണാൻ, മുയൽ തുടങ്ങി ആഹാരം കാർന്നുതിന്നുന്ന ജീവികൾമുഖേന പടരുന്ന രോഗം) ശുചിത്വമില്ലായ്മ വില്ലൻ പകർച്ചവ്യാധികൾ തടയുന്നതിന് പ്രതിരോധം, ബോധവത്കരണം, ചികിത്സ എന്നിങ്ങനെ മൂന്ന് പടികളാണുള്ളത്. എന്നാൽ കേരളത്തിൽ ചികിത്സമാത്രമാണ് കാര്യമായി നടക്കുന്നത്. ചികിത്സയ്ക്ക്് മുമ്പുള്ള പ്രതിരോധവും ബോധവത്കരണവും ശക്തമായി നടക്കുന്നില്ല. ശുചിത്വബോധം ഉണർത്തുകയും കൊതുകിനെതിരെയും ജല, പരിസ്ഥിതി മലിനീകരണത്തിനെതിരെയും ശക്തമായ മാർഗങ്ങൾ സ്വീകരിച്ചാൽ മാത്രമേ പകർച്ചവ്യാധികൾ തടയാൻ സാധിക്കു - ഡോ. ബി. പത്മകുമാർ -ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com