Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സ്‌കൂള്‍ സമയം ഒമ്പതു മണി മുതലാക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനസമയം രാവിലെ ഒമ്പതു മുതൽ മൂന്നുവരെയാക്കാൻ ആലോചന. ഹയർ സെക്കൻഡറിയുടെയും ഹൈസ്കൂളിന്റെയും സമയം ഏകീകരിക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന ബാലാവകാശ കമ്മിഷൻ ഇക്കാര്യം ശുപാർശചെയ്തിരുന്നു. ഒന്നു മുതൽ 12 വരെ ക്ലാസുകളെ ഒരു യൂണിറ്റായി കണക്കാക്കി അസംബ്ലിയും മറ്റും ഒരുമിച്ച് നടത്തണമെന്നായിരുന്നു ശുപാർശ. സമയം ഏകീകരിക്കുന്ന കാര്യത്തിൽ സർക്കാർ സമന്വയം ഉണ്ടാക്കട്ടെയെന്ന നിലപാടാണ് ബുധനാഴ്ച ചേർന്ന ഗുണമേന്മാ പരിശോധനാസമിതിയോഗം സ്വീകരിച്ചത്. അധ്യാപകസംഘടനാ പ്രതിനിധികളും ഈ സമിതിയിലുണ്ട്. നിലവിൽ ഹയർ സെക്കൻഡറി ക്ലാസ് ഒമ്പതിനും ഹൈസ്കൂളിന് 10 മണിക്കുമാണ് തുടങ്ങുന്നത്. രണ്ട് വിഭാഗവുമുള്ള സ്കൂളുകളിൽ ഇതുമൂലം രണ്ട് അസംബ്ലി കൂടേണ്ടിവരും. ക്ലാസ് നേരത്തെ തുടങ്ങുന്നത് മദ്രസാപഠനത്തിന് തടസ്സമാകുമെന്ന വിമർശനം ഉയർന്നേക്കാനിടയുണ്ട്. സർക്കാർ സമവായം ഉണ്ടാക്കിയാൽ സമയമാറ്റത്തോട് എതിർപ്പില്ലെന്നാണ് അധ്യാപകസംഘടനകളുടെ പൊതു അഭിപ്രായം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com