Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നിലമ്പൂര്‍ - നഞ്ചന്‍കോട് പാത: വയനാട് ജില്ലയില്‍ ഹര്‍ത്താല്‍

കൽപറ്റ: നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്റ അവഗണനയിൽ പ്രതിഷേധിച്ച് വയനാട്ടിൽ യു.ഡി.എഫ്-എൻ.ഡി.എ നേതൃത്വത്തിൽ ഹർത്താൽ. രാവിലെ ആറ് മണിമുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താൽ തുടങ്ങിയതോടെ കൽപറ്റയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇതോടെ വാഹന ഗാതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. കർണാടകയിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയൊക്കെ തടഞ്ഞിട്ടുണ്ട്. കോഴിക്കോട് നിന്നും വരുന്ന ചില ദീർഘദൂര ബസുകൾ മാത്രമാണ് കടത്തിവിടുന്നത്. കടകമ്പോളങ്ങളും പൂർണമായും അടച്ചിട്ടതോടെ വിനോദയാത്രയ്ക്കെത്തിയവരടക്കം ഏറെ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. വയനാടിന്റെ റെയിൽസ്വപ്നങ്ങൾക്ക് ചിറകു നൽകുമെന്ന് കരുതിയിരുന്ന നിലമ്പൂർ-നഞ്ചൻകോട് പാതയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ നിന്ന് ഡി.എം.ആർ.സി പിൻമാറിയിരുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് പണം ലഭിക്കാതായതോടെയാണ് ഡി.എം.ആർ.സി പിൻമാറാൻ തീരുമാനിച്ചത്. പണം അനുവദിച്ചില്ലെങ്കിൽ സർവ്വേക്കായി കോഴിക്കോടും വയനാട്ടിലും തുറന്ന ഓഫീസുകൾ ജൂണിൽ പൂട്ടുമെന്നും ഡി.എം.ആർ.സി അറിയിച്ചിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com