Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കുൽഭൂഷൺ ജാധവിന്റെ ‘വിധി’ ഇന്നറിയാം

ഹേഗ്: മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ അന്താരാഷ്ട്രക്കോടതി ഇന്ന് വിധി പറയും. ഇന്ത്യൻ സമയം 3.30നാണ് രാജ്യാന്തര കോടതി വിധി പറയുക. ഇന്ത്യക്കുവേണ്ടി ബലൂചിസ്താനിൽ ഭീകരപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് പാക് സൈനിക കോടതിയാണ് ജാധവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാധവിനെ പാകിസ്താൻ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ആണ് ഇന്ത്യയുടെ നിലപാട്. ശിക്ഷ വിയന്ന കൺവെൻഷൻ വ്യവസ്ഥകളുടെ ലംഘനമാണെന്ന് തിങ്കളാഴ്ച അന്താരാഷ്ട്രക്കോടതിയിൽ ഇന്ത്യക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചിരുന്നു. വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം എത്തിക്കാൻ ഇന്ത്യയെ അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 16 തവണ ഈയാവശ്യം ഉന്നയിച്ച് ഇന്ത്യ പാകിസ്താന് കത്ത് നൽകിയിരുന്നു. കുൽഭൂഷൺ ജാധവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു പാകിസ്താന്റെ പ്രധാനവാദം. ജാധവിന്റെ കുറ്റസമ്മതമൊഴിയാണ് അവർ പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇതിന്റെ വീഡിയോ കാണാൻ അന്താരാഷ്ട്ര കോടതി വിസമ്മതിച്ചത് വാദത്തിനിടയിൽ പാകിസ്താന് തിരിച്ചടിയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയാണ് 47 കാരനായ കുൽഭൂഷൺ ജാധവ്. അച്ഛൻ മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മുംബൈയിലെ പൊവായിലാണ് കുടുംബം ഇപ്പോൾ താമസം. നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ബിസിനസുകാരനായി. 2016-ലാണ് ഇറാൻ-പാകിസ്താൻ അതിർത്തിയിൽവെച്ച് പാകിസ്താൻ രഹസ്യാന്വേഷകർ അദ്ദേഹത്തെ പിടികൂടിയത്. റോ ഏജന്റാണ് ജാധവ് എന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com