Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സുനന്ദ കേസ്: ഹോട്ടല്‍മുറിയിലെ നിയന്ത്രണം നീക്കാന്‍ എത്രസമയം വേണമെന്ന് കോടതി

ന്യൂഡൽഹി: മുൻ കേന്ദ്രമനന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിലെ പോലീസ് നിയന്ത്രണം നീക്കാൻ എത്ര സമയം വേണമെന്ന് കോടതി. മരണം നടന്ന മുറി പോലീസ് സീൽ ചെയ്ത് രണ്ടുവർഷം പിന്നിട്ടിട്ടും നിയന്ത്രണം നീക്കാൻ പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് ഹോട്ടൽ ഡൽഹി മെട്രോപോളിറ്റൻ കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി. ആ മുറി പരിശോധിക്കാനും വിവരങ്ങൾ ശേഖരിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കാനുമായി എത്ര സമയം വേണമെന്നും ഇനി എത്ര തവണ അതിനായി ഹോട്ടലിൽ സന്ദർശനം നടത്തേണ്ടി വരുമെന്നും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പങ്കജ് ശർമ പോലീസിനോട് ചോദിച്ചു. എന്നാൽ ചില പരിശോധനാ ഫലങ്ങൾ വരാനുണ്ടെന്നും. അത് വന്ന ശേഷം വീണ്ടും മുറികളിൽ പരിശോധന നടത്തേണ്ടതുണ്ടെന്നും ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. 2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്കറിനെ തെക്കൻ ഡൽഹിയിലെ ലീല ഹോട്ടലിലെ 345ാം നമ്പർ മുറിയിൽ കണ്ടെത്തിയത്. അന്നുമുതൽ ഈ മുറി പോലീസ് നിയന്ത്രണത്തിലായിരുന്നു. മൂന്നു വർഷത്തോളമായി മുറി അടഞ്ഞു കിടക്കുന്നതിനാൽ ഹോട്ടിലിന് 50 ലക്ഷത്തിലധികം രൂപ നഷ്ടം വന്നു. 345ാം നമ്പർ റൂം അടഞ്ഞു കിടക്കുന്നതിനാൽ പരിസരത്തുള്ള മറ്റു റൂമുകളും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ഹോട്ടലിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com