Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാനുള്ള സോണിയയുടെ ക്ഷണം നിരസിച്ച് പവാര്‍

ന്യൂഡൽഹി: പ്രതിപക്ഷകക്ഷികളുടെ രാഷ്ട്രപതി സ്ഥാനാർഥിയാവാനുള്ള കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ക്ഷണം എൻസിപി അധ്യക്ഷൻ ശരത് പവാർ നിരസിച്ചു. എൻസിപിയുടെ മാധ്യമവക്താവ് നവാബ് മാലിക്കാണ് കോൺഗ്രസ് അധ്യക്ഷയുടെ ക്ഷണം ശരത് പവാർ നിഷേധിച്ച കാര്യം പുറത്തുവിട്ടത്. സോണിയയുടെ ക്ഷണത്തിന് നന്ദി പറഞ്ഞ പവാർ മറ്റൊരാളെ സ്ഥാനാർഥിയായി കണ്ടെത്താൻ അവരോട് ആവശ്യപ്പെട്ടെന്നും പാർട്ടി വക്താവ് പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ വേണ്ടത്ര ഐക്യമില്ലാത്തതും ജയിക്കാനാവശ്യമായ ഇലക്ടർ വോട്ടുകൾ ഇല്ലാത്തതുമാണ് പവാർ മത്സരത്തിന് ഇറങ്ങാതിരിക്കാൻ കാരണമെന്നാണ് എൻസിപി വൃത്തങ്ങൾ വിശദീകരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന വ്യക്തിക്ക് 48 ശതമാനം വോട്ടുകൾ ഉറപ്പാണ്. ഇതോടൊപ്പം പ്രതിപക്ഷകക്ഷിയായ വൈഎസ്ആർ കോൺഗ്രസും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിഎയുമായി നല്ല ബന്ധം പുലർത്തുന്ന എഐഎഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി, ഒഡീഷയിലെ ബിജു ജനതാദൾ എന്നിവരിൽ നിന്നുള്ള പിന്തുണയും ആ മുന്നണി ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ ജയിക്കാനാവശ്യമായതിലും പത്ത് ശതമാനം വോട്ടെങ്കിലും അധികം നേടാൻ സാധിക്കും എന്നാണ് ഇപ്പോൾ എൻഡിഎ ക്യാമ്പിന്റെ കണക്കുകൂട്ടൽ. അതേസമയം എൻഡിഎയിലെ പ്രമുഖഘടകക്ഷിയായ ശിവസേന വോട്ട് മറിക്കുമോ എന്ന ആശങ്കയും എൻഡിഎയ്ക്കുണ്ട്. ശരത് പവാർ നല്ല രാഷ്ട്രപതിയായിരിക്കുമെന്ന ശിവസേനയുടെ പ്രസ്താവന ആ ആശങ്ക വർധിപ്പിക്കുന്നു. ശരത് പവാറിനെ കൂടാതെ നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പശ്ചിമബംഗാൾ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധി, മുൻലോക്സഭാ സ്പീക്കർ മീരാകുമാർ എന്നിവരെയാണ് രാഷ്ട്രപതി സ്ഥാനാർഥിയായി കോൺഗ്രസ് പരിഗണിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികൾക്കിടയിൽ ഐക്യമുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മമതാ ബാനർജി, നിതീഷ് കുമാർ, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷകക്ഷി നേതാക്കളുമായി ഇതിനോടകം അനൗദ്യോഗിക ചർച്ചകൾ നടത്തി കഴിഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനം വന്ന ശേഷം പ്രതിപക്ഷകക്ഷികളുടെ ഔദ്യോഗികയോഗം സോണിയ വിളിക്കും എന്നാണ് വിവരം. എൻഡിഎയുടെ സ്ഥാനാർഥിയാരായിക്കും എന്നത് കൂടി പരിഗണിച്ചാവും അന്തിമസ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് പ്രതിപക്ഷകക്ഷികൾ കടക്കുക.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com