Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൂടുതല്‍ വിനാശകരമായ സൈബര്‍ ആക്രമണം പടരുന്നതായി റിപ്പോര്‍ട്ട്

പാരിസ്: ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകളെ ബാധിച്ച വാനാക്രൈ ആക്രമണത്തിന് പിന്നാലെ കൂടുതൽ വിനാശകരമായ സൈബർ ആക്രമണം പടരുന്നതായി റിപ്പോർട്ടുകൾ. വാനാക്രൈ അക്രമണത്തേക്കാൾഅപകടം പരത്തുന്നതായിരിക്കും പുതിയ വൈറസുകൾ. ഇതിനോടകം തന്നെ ആയിരകണക്കിന് കമ്പ്യൂട്ടറുകളിൽ പുതിയ വൈറസ് പടർന്നിട്ടുണ്ട്. ഡിജിറ്റൽ കറൻസി ലക്ഷ്യമിട്ടുള്ളതാണ് പുതിയ ആക്രമണവും. വാനാക്രൈ ആക്രമണം കണ്ടെത്തിയ ഗവേഷകനായ നിക്കോളാസ് ഗോഡ്യർ പുതിയ ആക്രമണത്തെ അഡൈക്കസ് എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. നാസ അടുത്തിടെ പുറത്തുവിട്ട ഹാക്കിംഗ് പ്രയോഗങ്ങൾ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തുന്നത്. വാനാക്രൈയിലൂടെ ബിറ്റ്കോയിനുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ മൊണെറോ എന്ന വെർച്വൽ കറൻസിയാണ് അഡൈക്കസിലൂടെ ഹാക്കർമാർ ലക്ഷ്യമിടുന്നത്. അഡൈക്കസ് അക്രമത്തെ പെട്ടെന്ന് തിരിച്ചറിയാൻ എളുപ്പമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിശബ്ദമായ അക്രമണത്തിലൂടെ ഫയലുകൾ കവരുകയാണ് ഇവ ചെയ്യുന്നത്. ഏപ്രിൽ മുതൽ തന്നെ ഇത് കമ്പ്യൂട്ടറുകളിൽ വ്യാപിച്ചതായാണ് സൂചന. ആയിര കണക്കിന് ഡോളർ ഇതിനകം തന്നെ അഡൈക്കസ് ഹാക്കർമാർ സമ്പാദിച്ചതായും റിപ്പോർട്ടുണ്ട്. വാനാക്രൈ ആക്രമണം ഇതുവരെ മൂന്ന് ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ബാധിച്ചെന്ന് അമേരിക്കൻ ഐടി വിദഗ്ദ്ധർ പറഞ്ഞു. കോടി കണക്കിന് ഇ-മെയിൽ വിലാസങ്ങളും പാസ് വേഡുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സൈബർ സുരക്ഷാ സ്ഥാപനങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകളിലുണ്ട്. കേരളത്തിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിൽ കഴിഞ്ഞ ദിവസങ്ങൾ വാനാക്രൈ ആക്രമണം നടന്നിരുന്നു. അപരിചിമായ ഇ-മെയിലുകളും ലിങ്കുകളും തുറക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com