Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കാവേരിസെല്‍ അടച്ച് പൂട്ടല്‍; നിയമസഭയില്‍ അടിയന്തരപ്രമേയം

തിരുവനന്തപുരം: കാവേരി സെൽ അടച്ച് പൂട്ടലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹികേരള ഹൗസിൽ പ്രവർത്തിക്കുന്ന കാവേരി സെൽ അടച്ച്പൂട്ടാൻ പോവുകയാണെന്ന് നിയമസഭയെ അറിയിച്ചത്. അവിടെ വെറുതെ ആളുകൾ പണിയില്ലാതെ ഇരിക്കുകയാണെന്നും അവർക്കൊക്കെ മറ്റ് ജോലികൊടുക്കേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കാവേരി സെൽ അടച്ച് പൂട്ടുന്നത് അന്തർസംസ്ഥാന നദീജല കരാറുമായി ബന്ധപ്പെട്ട കേസുകളിൽ കേരളത്തിന് തിരിച്ചടിയുണ്ടാകുമന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യാഴാഴ്ച അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ബാഹ്യസമ്മർദത്തിന് വഴങ്ങിയാണോ മുഖ്യമന്ത്രി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പോവുന്നതെന്ന് തങ്ങൾക്ക് സംശയമുണ്ടെന്നും അടിയന്തരപ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലും തിരുവനന്തപുരത്തും രണ്ട് നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്നും മുൻ ജലവിഭവ വകുപ്പ് സെക്രട്ടറി വി.ജെ കുര്യന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. അതുകൊണ്ട് തന്നെ കാവേരി സെൽ പിരിച്ച് വിടുന്നത് കേസിന്റെ നടത്തിപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങുന്ന സർക്കാരല്ല കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com