Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവർത്തിച്ചിരുന്ന ദവെ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൽ അംഗമായിരുന്നു. ആർ.എസ്.എസിലൂടെയാണ് പൊതുരംഗത്തെത്തിയത്. 2016 ജൂലായ് ആറിനാണ് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റത്. 2009 മുതൽ രാജ്യസഭാംഗമാണ്. കേന്ദ്രമന്ത്രിയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. തന്റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ മരണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടും പ്രധാനപ്പെട്ട വിഷയങ്ങൾ താൻ അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു. മറ്റ് പ്രമുഖ നേതാക്കളും കേന്ദ്രമന്ത്രിയുടെ വേർപാടിൽ അനുശോചിച്ചു. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലുള്ള ഭട്നാഗറിൽ 1956 ജൂലായ് ആറിനാണ് ദവെയുടെ ജനനം. ഇൻഡോർ ഗുജറാത്തി കോളേജിൽനിന്ന് ബി കോം ബുരുദമെടുത്തു. കോളേജ് യൂണിയൻ പ്രസിഡന്റായിരുന്നു. പിന്നീട് ആർ.എസ്.എസ്സിൽ ചേർന്ന അദ്ദേഹം നർമദാ നദീ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. Read more - സ്വയം സേവകനായി തുടക്കം, പ്രകൃതി സ്നേഹിയായ മന്ത്രി ദവെ കേരളത്തെ അറിഞ്ഞ മന്ത്രി Absolutely shocked by the sudden demise of my friend & a very respected colleague, Environment Minister Anil Madhav Dave ji. My condolences. — Narendra Modi (@narendramodi) 18 May 2017 Anil Madhav Dave ji will be remembered as a devoted public servant. He was tremendously passionate towards conserving the environment. — Narendra Modi (@narendramodi) 18 May 2017 I was with Anil Madhav Dave ji till late last evening, discussing key policy issues. This demise is a personal loss. — Narendra Modi (@narendramodi) 18 May 2017

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com