Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പത്ത് ആണവനിലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

ന്യൂഡൽഹി: രാജ്യത്ത് പത്ത് ആണവനിലയങ്ങൾ സ്ഥാപിക്കാൻ ബുധനാഴ്ച്ച ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. രാജസ്ഥാൻ, ഹരിയാന, കർണാടക, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലാവും പുതിയ ആണവനിലയങ്ങൾ സ്ഥാപിക്കുക. 700 മെഗാവാട്ട് ഉൽപാദനശേഷിയുള്ള ഈ റിയാക്ടറുകൾ യുറേനീയവും ജലവും ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. 70,000 കോടി രൂപയാണ് ഇവയുടെ നിർമ്മാണചിലവായി പ്രതീക്ഷിക്കുന്നത്. ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയിൽ വൻതോതിലുള്ള യുറേനിയം നിക്ഷേപമുണ്ട്. ഇതുപയോഗിച്ച് കുറഞ്ഞ ചിലവിൽ ആണവോർജ്ജം നിർമ്മിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. പുതിയ ആണവനിലയങ്ങൾ കൂടി സ്ഥാപിക്കുന്നതോടെ 2022-ൽ ഇന്ത്യയുടെ ആണവോർജ്ജ ഉൽപാദനം 20,000 മെഗാവാട്ടാക്കി ഉയർത്താൻ സാധിക്കുമെന്ന് കേന്ദ്ര ഊർജ്ജമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ആണവനിലയങ്ങളുടെ നടത്തിപ്പിൽ കഴിഞ്ഞ നാൽപ്പത് വർഷമായി ഇന്ത്യയ്ക്കുള്ള മികവ് കൂടുൽ വികസിപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2032-ഓടെ 63 ജിഗാവാട്ട് ഉൽപാദനശേഷി കൈവരിക്കാനാണ് ആണവോർജ്ജവകുപ്പ് ലക്ഷ്യമിടുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com