Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി

വൈറ്റില: കൊച്ചി നഗരമധ്യത്തിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശിയും കടവന്ത്രയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ രതീഷാണ് കട്ടപ്പന പോലീസ് സ്റ്റേഷനിൽ കീഴടങ്ങിത്. ഉഴുന്നുവടയുടെ പുളി കൂടിയതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആൽബിൻ എന്നു വിളിക്കുന്ന ജോൺസണെ(48) ഇയാൾ കുത്തിക്കൊന്നത്. ജൂനിയർ ജനത റോഡിൽ മംഗലപ്പിള്ളിൽ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡിൽ വീണ ആൽബിനെ ഓടിക്കൂടിയവർ ആദ്യം വൈറ്റില വെൽകെയർ ആശുപത്രിയിലും പരിക്ക് ഗുരുതരമെന്ന് കണ്ടതിനാൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. കുത്തിയശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ജനതയിൽ പോളക്കുളം ബാറിനു സമീപം സിബിൻ ഹോട്ടൽ നടത്തിവരികയായിരുന്നു മരിച്ച ആൽബിൻ. ഉച്ചയ്ക്ക് രണ്ടരയോടെ ആൽബിന്റെ ഹോട്ടലിൽ ഊണ് കഴിക്കാനെത്തിയ രതീഷ് ഊണ് തീർന്നതിനെ തുടർന്ന് ഉഴുന്നുവട വാങ്ങി കഴിച്ചു. വടയ്ക്ക് പുളിപ്പുണ്ടെന്ന് പറഞ്ഞ് ആൽബിനുമായി വാക്കുതർക്കമുണ്ടാക്കിയ ശേഷം പുറത്തേക്ക് പോയി. ഇതിനു ശേഷം മൂന്ന് മണിയോടെ പഴംപൊരി ഉണ്ടാക്കുവാൻ പഴം വാങ്ങി ആൽബിൻ സ്കൂട്ടറിൽ തള്ളിക്കൊണ്ടുവരവേ ഹോട്ടലിന് അടുത്ത് റോഡിൽ വെച്ച് രതീഷ് കഴുത്തിന് കുത്തുകയായിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com