Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ദവെ കേരളത്തെ അറിഞ്ഞ മന്ത്രി

പ്രകാശ് ജാവദേക്കർ പരിസ്ഥിതി മന്ത്രാലയമൊഴിഞ്ഞ് മാനവശേഷി വികസന മന്ത്രാലയത്തിലെത്തുമ്പോഴാണ് അനിൽ മാധവ് ദവെ എന്ന പേര് ദേശീയ രാഷ്ട്രീയം കേട്ടുതുടങ്ങിയത്. ജാവദേക്കർ എന്ന മിടുക്കനായ പരിസ്ഥിതി മന്ത്രിക്ക് പകരക്കാരനായി നരേന്ദ്ര മോദി കണ്ടെത്തിയതാണ് അനിൽ ദവെ എന്ന മധ്യപ്രദേശുകാരനെ. സൗമ്യ ഭാവവും സംഘപരിവാർ രാഷ്ട്രീയത്തോടുള്ള അചഞ്ചലമായ കൂറും മാത്രമല്ല, ദവെയെ പരിസ്ഥിതി മന്ത്രിയായി നിയോഗിച്ചതിനുള്ള കാരണങ്ങൾ. പരിസ്ഥിതി പ്രണയം വ്യക്തിപരമായി തന്നെ കൊണ്ടുനടന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു ദവെ. രാഷ്ട്രീയ പ്രവർത്തകരുടെ പതിവ് ബഹളങ്ങളും വാചാലതയും തീണ്ടാതെ മൃദുഭാഷിയായി പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ചിരുന്ന ദവെ മന്ത്രിയായ ശേഷവും വലിയ മാറ്റങ്ങളൊന്നും അണിഞ്ഞില്ല. നദീസംരക്ഷണമായിരുന്നു ദവെയുടെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ കേന്ദ്ര പ്രമേയം. നദിയെ ദൈവതുല്യമായി കാണുന്ന വിശ്വാസ പ്രമാണങ്ങളായിരുന്നു അതിനുള്ള ന്യായീകരണമെങ്കിലും ദവെ, രാഷ്ട്രീയക്കാരൻ എന്നതിലുപരി പരിസ്ഥിതി പ്രവർത്തകൻ എന്ന മേൽവിലാസത്തെയാണ് ഇഷ്ടപ്പെട്ടത്. കേരളത്തിന്റെ പരിസ്ഥിതി വിഷയങ്ങളിൽ സജീവമായ ഇടപെടലാണ് അനിൽ ദവെ നടത്തിയിരുന്നത്. ആറൻമുള വിമാനത്താവളം, ശബരിമലയിലെ വികസനം, മൂന്നാർ കൈയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ദവെ സമയാസമയങ്ങളിൽ ഇടപെട്ടു. ആറൻമുള വിമാനത്താവള വിഷയം പ്രകാശ് ജാവദേക്കറുടെ കാലയളവിലാണ് കത്തിപ്പടർന്നതെങ്കിലുംഅതിന്റെ അലയൊലികൾ ദവെയുടെ പ്രവർത്തന കാലത്തേക്കും നീണ്ടു. വിമാനത്താവളത്തിന് അനുമതി നൽകില്ലെന്ന് കേരളത്തിലെ മാധ്യമപ്രവർത്തകരെ കാണുമ്പോഴൊക്കെ ദവെ ആവർത്തിച്ചു. ശബരിമലയിലെ വികസന വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് ദവെ കത്തയച്ചു. ശബരിമലയിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടാകാതിരിക്കാൻ റോഡിന് വീതി കൂട്ടൽ ഉൾപ്പെടെ നടപടി വേണമെന്ന് ദവെ നിർദ്ദേശിച്ചു. എന്നാൽ, പിന്നീട് ശബരിമലയിൽ തിക്കിലും തിരക്കിലും കൈവരി തകർന്ന് ചെറിയ അപകടമുണ്ടായപ്പോൾ, താൻ നൽകിയ മുന്നറിയപ്പ് അവഗണിച്ചതുകൊണ്ടാണതെന്ന് മാതൃഭൂമി പത്രത്തിനായി ഈ ലേഖകന് നൽകിയ അഭിമുഖത്തിൽ ദവെ പരിഭവിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ, മൂന്നാർ കൈയേറ്റ വിഷയത്തിലാണ് ദവെ ഇടപെട്ടത്. ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ദവെ ഇടപെട്ടത്. മൂന്നാറിന്റെ പാരിസ്ഥിതിക സന്തുലനം നിലനിർത്തണമെന്നും മൂന്നാറിനെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി സംരക്ഷിക്കണമെന്നും ദവെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയം പഠിക്കാൻ ഒരു കേന്ദ്രസംഘത്തെ അയക്കുമെന്നും അദ്ദേഹം പഞ്ഞു. ന്യൂമോണിയ രോഗബാധക്കിടയിലാണ് ദവെ വിഷയം ഏറ്റെടുത്തത്. രോഗക്കിടക്കയിൽ നിന്ന് എഴുന്നേറ്റ് വന്ന് മൂന്നാർ വിഷയം പറയുന്നതിന് വേണ്ടി മാത്രം ദവെ മാധ്യമപ്രവർത്തകരെ കണ്ടു. ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥർ അഭ്യർഥിച്ചിരുന്നു. എന്നിട്ടും മാധ്യമ പ്രവർത്തകരുടെ ഒന്ന് രണ്ട് ആകാംക്ഷകൾക്ക് ഉത്തരം നൽകാൻ ദവെ മടിച്ചില്ല. അതായിരുന്നു ദവെയുടെ ഒടുവിലത്തെ പത്രസമ്മേളനം. പരിസ്ഥിതി പ്രവർത്തകൻ, പരിസ്ഥിതി മന്ത്രി- ഇതിൽ ഏത് പ്രവർത്തന മണ്ഡലമാണ് താങ്കൾക്ക് ഇഷ്ടം എന്ന് രോഗം തളർത്തും മുമ്പ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ ലേഖകൻ ദവെയോട് ചോദിച്ചിരുന്നു. പരിസ്ഥിതിയും വികസനവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ഈ സർക്കാറിന്റെ നയം എന്നായിരുന്നു ദവെയുടെ മറുപടി. ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ പ്രക്ഷോഭം നടത്തുന്ന പരിസ്ഥിതി സംഘടനാ പ്രവർത്തകരുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയായിരുന്നു ദവെയുടെ ഒടുവിലത്തെ പൊതുപരിപാടി. ജി.എം കടുകിന് പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധസമതി അനുമതി നൽകിയിരുന്നു. എന്നാൽ പരിസ്ഥിതി മന്ത്രാലയം അന്തിമതീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനം ബാക്കിയാക്കിയാണ് ദവെ മടങ്ങുന്നത്. ശബരിമല വിഷയത്തിൽ അനിൽ ദവെ കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്

 
 
Indias.com
Advertisement in Kerala.com, Kerala advertisements
Kerala.com
Kerala News, Kerala Tourism, Kerala Realestate, Kerala Matrimonials, Kerala Taxi
KeralaRealEstate.com
Sell / Buy properties, land, buildings, flats, houses, villas,commercial properties in kerala
Keralatravels.com
Kerala Tour Packages, Hotels, Resorts, Houseboats, Ayurveda, Taxi
Keralaevents.com
Event Management Kerala, Kerala Business Events, Kerala Upcoming Events
Keralataxi.com
Kerala Taxi, Kerala Tourism, Kerala Holidays, Tourist Cars, Cabs, Luxury vehicles
www.spoke.com
sales lead generation, US business
 
Hosted and Maintained by www.kerala.com & www.Indias.com www.Avoo.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.com Inc., USA
"Your Home, Your Town, Your World." Mail to:  info@kerala.com